ദേശീയ ഗെയിംസില്‍ പങ്കെടുത്ത കലാകാരന്മാര്‍ക്കുള്ള ബഹുമതി പത്രം വ്യാഴാഴ്ച വിതരണം ചെയ്യും
Apr 27, 2016, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 27.04.2016) മുപ്പത്തിമൂന്നാമത് ദേശീയ ഗെയിംസില്‍ പങ്കെടുത്ത കലാകാരന്മാര്‍ക്കുള്ള ബഹുമതി പത്രം വ്യാഴാഴ്ച വിതരണം ചെയ്യും. കാര്യവട്ടത്തു നടന്ന ഉദ്ഘാടന സമാപന സമ്മേളനങ്ങളില്‍ ജില്ലയെ പ്രതിനിധീകരിച്ച് ആദിശക്തി പുലിക്കളി നാടന്‍ കലാക്ഷേത്രത്തിന്റെ ബാനറില്‍ അണിനിരന്ന 125 ല്‍ പരം കലാകാരന്മാരില്‍ 85 ഓളം പേര്‍ക്ക് ലഭിച്ച ബഹുമതി പത്രമാണ് വ്യാഴാഴ്ച്ച പാലക്കുന്നിലെ അംബികാ ഇംഗ്ലീഷ് മീഡിയം സ്‌കുള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യുന്നത്.
കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറര്‍ എം ഒ വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ചിത്രകാരന്‍ പുണിഞ്ചിത്തായ അധ്യക്ഷത വഹിക്കും. കേരള ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എം പ്രദീപ് കുമാര്‍ ബഹുമതി പത്രം വിതരണം ചെയ്യും. തുടര്‍ന്ന് വിവിധ കലാപ്രകടനങ്ങളും കവി സമ്മേളനവും നടക്കും.

കരാറു പണിക്കാരനായ നാരായണന്‍ കലയ്ക്കു വേണ്ടി തന്റെ ജോലി ഉപേക്ഷിച്ച് പരസഹായമില്ലാതെ കെട്ടിപ്പടുത്തതാണ് ഈ സ്ഥാപനം. അതിനായി ജിവിതം തന്നെ മാറ്റിവെക്കാന്‍ തയ്യാറായ അദ്ദേഹത്തിന്റെ കലാഹൃദയം തിരിച്ചറിഞ്ഞു കൊണ്ട് ഉദുമ പഞ്ചായത്തിനകത്തും പുറത്തുമുള്ള വിവിധ കലാ സാംസ്‌കാരിക സ്ഥാപനങ്ങളെയും വ്യക്തികളെയും ആകമാനം പങ്കെടുപ്പിച്ചു കൊണ്ടാണ് പരിപാടി ആസുത്രണം ചെയ്തിരിക്കുന്നത്.
പ്രതിഭാരാജന്‍, നരി നാരായണന്‍, ഉമേശന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: National, kasaragod, Kerala, Club, Sports, Games, Pulikkali, Aadi Shakthi, Press meet, Certificate.
പ്രതിഭാരാജന്‍, നരി നാരായണന്‍, ഉമേശന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: National, kasaragod, Kerala, Club, Sports, Games, Pulikkali, Aadi Shakthi, Press meet, Certificate.