city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Subsidy | ഉജ്വല പദ്ധതിയില്‍ പാചകവാതക സബ്‌സിഡി 100 രൂപ കൂട്ടി; ഇനി സിലിന്‍ഡറിന് 600 രൂപ

ന്യൂഡെല്‍ഹി: (KasargodVartha) ഉജ്വല പദ്ധതിയുടെ ഭാഗമായുള്ള പാചകവാതക ഉപഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന സബ്‌സിഡി 200ല്‍ നിന്ന് 300 രൂപയാക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതോടെ, രാജ്യത്തെ 10 കോടി ഉപഭോക്താക്കള്‍ക്ക് പാചകവാതക സിലിന്‍ഡര്‍ വാങ്ങുമ്പോള്‍ 100 രൂപ കുറയും. 

കഴിഞ്ഞ ദിവസം വില കുറച്ചതുകൂടി പരിഗണിക്കുമ്പോള്‍ ഉജ്വല ഉപഭോക്താക്കള്‍ക്ക് 600 രൂപ നിരക്കിലാകും ഇനി മുതല്‍ സിലിന്‍ഡര്‍ ലഭ്യമാകുക. പൊതുവിപണിയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിന്‍ഡറിന് 900 രൂപയാണ് വില.

Subsidy | ഉജ്വല പദ്ധതിയില്‍ പാചകവാതക സബ്‌സിഡി 100 രൂപ കൂട്ടി; ഇനി സിലിന്‍ഡറിന് 600 രൂപ

ഇതിനു പുറമേ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തെലങ്കാനയില്‍ കേന്ദ്ര ട്രൈബല്‍ യൂനിവേഴ്‌സിറ്റി സ്ഥാപിക്കാനും തീരുമാനിച്ചു. ഇതിനായി 2009ലെ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ആക്ട് ഭേദഗതി ചെയ്യും. ട്രൈബല്‍ യൂനിവേഴ്‌സിറ്റി യാഥാര്‍ഥ്യമാകാന്‍ ഏതാണ്ട് 889 കോടി രൂപയാണ് ചിലവു പ്രതീക്ഷിക്കുന്നത്. ഗോത്ര ദേവതകളായ സമാക്ക, സറാക്ക എന്നിവരുടെ പേരിലാകും ഈ യൂനിവേഴ്‌സിറ്റി അറിയപ്പെടുക. വോട് ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇത്തരമൊരു പരിഷ്‌ക്കാരത്തിന് കേന്ദ്രസര്‍കാര്‍ ഒരുങ്ങുന്നത്.

ദേശീയ മഞ്ഞള്‍ ബോര്‍ഡ് രൂപീകരിക്കാനും കേന്ദ്രസര്‍കാര്‍ തീരുമാനിച്ചിട്ടുണ്ട്. മഞ്ഞള്‍ കര്‍ഷകരെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ നീക്കമാണിത്. ദേശീയ തലത്തില്‍ മഞ്ഞളിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനൊപ്പം കയറ്റുമതി രംഗത്തും വന്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുങ്ങും.

Keywords: Centre raises subsidy for Ujjwala Yojana beneficiaries to ₹300/cylinder, New Delhi, News, Politics, Centre Raises Subsidy, Ujjwala Yojana, Cylinder, Cabinet, Meeting, National News. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia