city-gold-ad-for-blogger

അമിത് ഷായുടെ പ്രഖ്യാപനത്തിനുപിന്നാലെ വിദേശി ഉൽപ്പന്നങ്ങൾ നീക്കി അർധ സൈനിക കാന്റീനുകള്‍; നീക്കിയത് ആയിരത്തിലധികം വിദേശ ഉൽപ്പന്നങ്ങൾ, ഇനിമുതൽ വിതരണത്തിന്‌ സ്വദേശി ഉൽപ്പന്നങ്ങൾ മാത്രം

ന്യൂഡെൽഹി: (www.kasargodvartha.com 01.06.2020) രാജ്യത്തെ അർധ സൈനിക വിഭാഗങ്ങളുടെ കാന്റീനില്‍ നിന്ന് വിദേശി ഉൽപ്പന്നങ്ങൾ നീക്കി ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സായുധ പോലീസ് സേനയുടെ എല്ലാ കാന്റീനുകളും ജൂണ്‍ ഒന്ന് മുതല്‍ തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ മാത്രമായിരിക്കും വില്‍ക്കുക. ഇനിമുതൽ അർധസൈനിക വിഭാഗങ്ങളുടെ കാന്റീനുകളില്‍ നിന്ന് ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ മാത്രമേ ലഭ്യമാകുകയുള്ളു. ആഭ്യന്തര മന്ത്രാലയം എടുത്ത തീരുമാനത്തിന് അനുസൃതമായി സ്വദേശി ഉൽപ്പന്നങ്ങൾ മാത്രമേ ഇനി വിതരണം ചെയ്യേണ്ടതുള്ളുവെന്ന് അർധസൈനിക വിഭാഗങ്ങള്‍ക്ക് അയച്ച കത്തില്‍ കാന്റീൻ നടത്തുന്ന കേന്ദ്രീയ പോലീസ് കല്യാൺ ഭണ്ഡാർ (കെപികെബി) പറഞ്ഞു.


അമിത് ഷായുടെ പ്രഖ്യാപനത്തിനുപിന്നാലെ വിദേശി ഉൽപ്പന്നങ്ങൾ നീക്കി അർധ സൈനിക കാന്റീനുകള്‍; നീക്കിയത് ആയിരത്തിലധികം വിദേശ ഉൽപ്പന്നങ്ങൾ, ഇനിമുതൽ വിതരണത്തിന്‌ സ്വദേശി ഉൽപ്പന്നങ്ങൾ മാത്രം

ഇതിന്റെ ഭാഗമായി എല്ലാ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ നിന്നും ഉല്‍പ്പന്ന തിരിച്ചുള്ള വിവരങ്ങള്‍ തേടിയെന്നും കത്തില്‍ വ്യക്തമാക്കി. ജൂണ്‍ ഒന്നു മുതല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളില്‍ നിന്ന് സ്വദേശി ഉൽപ്പന്നങ്ങൾ മാത്രമേ വിതരണം ചെയ്യുകയുള്ളുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

ആയിരത്തോളം വിദേശ ഉൽപ്പന്നങ്ങളാണ് കാന്റീനുകളില്‍ നിന്നും നീക്കിയത്. ബാഗുകള്‍, ചെരുപ്പുകള്‍, മൈക്രോവേവ് ഓവനുകള്‍ എന്നിവയുള്‍പ്പെടെയാണ് നീക്കം ചെയ്തത്. മൂന്നു കാറ്റഗറികളിലുള്ള ഉത്പന്നങ്ങളാണ് ഇതുവരെ വിതരണം നടത്തിയിരുന്നത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നവ ഒന്നാമത്തെ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നു. അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി നടത്തിയശേഷം ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ രണ്ടാമത്തേതിലും പൂര്‍ണമായും ഇറക്കുമതി ചെയ്യുന്നവ മൂന്നാമത്തെ കാറ്റഗറികളിലും ഉള്‍പ്പെടുന്നു. ഇതില്‍ മൂന്നാമത്തെ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന വസ്തുക്കളെയാണ് വിതരണത്തില്‍ നിന്നും ഒഴിവാക്കിയത്.


അമിത് ഷായുടെ പ്രഖ്യാപനത്തിനുപിന്നാലെ വിദേശി ഉൽപ്പന്നങ്ങൾ നീക്കി അർധ സൈനിക കാന്റീനുകള്‍; നീക്കിയത് ആയിരത്തിലധികം വിദേശ ഉൽപ്പന്നങ്ങൾ, ഇനിമുതൽ വിതരണത്തിന്‌ സ്വദേശി ഉൽപ്പന്നങ്ങൾ മാത്രം

പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് പ്രഖ്യാപനത്തുടര്‍ന്നാണ് അര്‍ധസൈനിക വിഭാഗം സ്വദേശിവത്കരണം നടത്തുന്നത്. സൈനികരില്‍ 70 ശതമാനം ആളുകളും സാധനങ്ങള്‍ വാങ്ങുന്നതിനായി കാന്റീനുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, പുതിയ തീരുമാനം നടപ്പാക്കുന്നതോടെ 40 ശതമാനം ആളുകള്‍ മാത്രമേ സാധനങ്ങള്‍ക്കായി കാന്റീനുകളെ ആശ്രയിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. 2,800 കോടി രൂപയുടെ വിറ്റുവരാണ് അര്‍ധസൈനിക കാന്റീനുകളില്‍ പ്രതിവര്‍ഷം നടക്കുന്നത്.

രാജ്യമൊട്ടുക്കുള്ള അർധസൈനികരുടെ 50 ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങളാണ് കാന്റീനുകളുടെ ഉപഭോക്താക്കള്‍. അസം റൈഫിള്‍സ്, സിആര്‍പിഎഫ്, എന്‍എസ്ജി, ബിഎസ്‌എഫ്,സിഐഎസ്‌എഫ്, ഐടിബിപി, എസ്‌എസ്ബി, എന്നിവയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ വരുന്ന അർധസൈനിക വിഭാഗങ്ങള്‍.

Summary: Centre Pulls Order To Drop Over 1,000 Products From Paramilitary Canteens

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia