city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രവേശന പരീക്ഷയ്ക്ക് (CUCET 2018) അപേക്ഷിക്കാം

കാസര്‍കോട്: (www.kasargodvartha.com 21.02.2018) കേരള കേന്ദ്ര സര്‍വ്വകലാശാല ഉള്‍പ്പെടെ രാജ്യത്തെ പത്ത് കേന്ദ്ര സര്‍വ്വകലാശാലകളിലെ 2018-19 അദ്ധ്യയന വര്‍ഷത്തെ വിവിധ ബിരുദ, ബിരുദാനന്തര, എം.ഫില്‍, പി.എച്ച്.ഡി കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകള്‍ക്ക് (CUCET 2018) ഇപ്പോള്‍ അപേക്ഷിക്കാമെന്ന് കേരള കേന്ദ്ര സര്‍വ്വകലാശാല കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് വകുപ്പ് അറിയിച്ചു.

താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് www.cucetexam.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫെബ്രുവരി 19 മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി മാര്‍ച്ച് 26 ആണ്. അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ 13 മുതല്‍ ലഭിക്കും.

കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രവേശന പരീക്ഷയ്ക്ക് (CUCET 2018) അപേക്ഷിക്കാം

പ്രവേശന പരീക്ഷ ഏപ്രില്‍ 28, 29 തീയ്യതികളില്‍ കേരളത്തിലെ ഒമ്പത് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെ 78 പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷാ ഫീസ് ജനറല്‍/ഒബിസി വിഭാഗത്തിന് 800/- രൂപയും (ബാങ്ക് കമ്മീഷന്‍ കൂടാതെ) എസ്‌സി/ എസ്ടി വിഭാഗത്തിന് 350/- രൂപയുമാണ് (ബാങ്ക് കമ്മീഷന്‍ കൂടാതെ). ശാരീരികവെല്ലുവിളി നേരിടുന്നവര്‍ക്ക് ഫീസില്ല.

രാജ്യത്തെ 10 കേന്ദ്ര സര്‍വ്വകലാശാലകളും ഒരു പഠനകേന്ദ്രവും നടത്തുന്ന 236 ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും, 199 പി.എച്ച്.ഡി/എം.ഫില്‍ കോഴ്‌സുകളിലേക്കും പ്ലസ്ടു പാസായവര്‍ക്കുള്ള നാല് വര്‍ഷ ബി.എസ്.സി - ബി.എഡ് കോഴ്‌സ് ഉള്‍പ്പെടെ 54 ബിരുദ/ഇന്റഗ്രേറ്റഡ് ബിരുദ/ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും ഇതിലൂടെ അപേക്ഷിക്കാവുന്നതാണ്.

സിയുസിഇടി(CUCET 2018)യില്‍ പങ്കാളികളായ സ്ഥാപനങ്ങള്‍ താഴെ പറയുന്നവയാണ്,

കേരളകേന്ദ്ര സര്‍വ്വകലാശാല, ഹരിയാന കേന്ദ്ര സര്‍വ്വകലാശാല, ജമ്മു കേന്ദ്ര സര്‍വ്വകലാശാല, ഝാര്‍ഖണ്ഡ് കേന്ദ്ര സര്‍വ്വകലാശാല, കര്‍ണ്ണാടക കേന്ദ്ര സര്‍വ്വകലാശാല, കാശ്മിര്‍ കേന്ദ്ര സര്‍വ്വകലാശാല, രാജസ്ഥാന്‍ കേന്ദ്ര സര്‍വ്വകലാശാല, തമിഴ്‌നാട് കേന്ദ്ര സര്‍വ്വകലാശാല, പഞ്ചാബ് കേന്ദ്ര സര്‍വ്വകലാശാല, സൗത്ത് ബിഹാര്‍ കേന്ദ്ര സര്‍വ്വകലാശാല, ഡോ. ബി ആര്‍ അംബേദ്ക്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ബംഗളൂരു.

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഒരു ബിരുദ കേഴ്‌സും ഇരുപത്തിരണ്ട് ബിരുദാനന്തര ബിരുദ കോഴ്‌സും, ഇരുപത്തി ഒന്ന് പി.എച്ച്.ഡി കോഴ്‌സും നിലവിലുണ്ട്.

കോഴ്‌സുകളുടെ വിശദാംശങ്ങള്‍

1. ബി.എ ഇന്റര്‍ നാഷണല്‍ റിലേഷന്‍സ്
2. എം.എ ഇക്കണോമിക്‌സ്
3. എം.എ ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍
4. എം.എ ഹിന്ദി ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍
5. എം.എ. ലിംഗ്വിസ്റ്റിക്‌സ് ആന്‍ഡ് ലാംഗ്വേജ് ടെക്‌നോളജി
6. എം.എ. ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്
7. എം.എ മലയാളം
8. എം.എ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ്
9. മാസ്റ്റര്‍ ഓഫ് സോഷ്യല്‍വര്‍ക്ക് (എംഎസ്ഡബ്ല്യൂ)
10. മാസ്റ്റര്‍ ഓഫ് എഡ്യൂക്കേഷന്‍ (എംഎഡ്)
11. എം.എസ്.സി ആനിമല്‍ സയന്‍സ്.
12. എം.എസ്.സി ബയോ കെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി
13. എം.എസ്.സി കെമിസ്ട്രി
14. എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്
15. എം.എസ്.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ്
16. എം.എസ്.സി ജീനോമിക് സയന്‍സ്
17. എം.എസ്.സി മാത്തമറ്റിക്‌സ്
18. എം.എസ്.സി പ്ലാന്റ് സയന്‍സ്
19. എം.എസ്.സി ഫിസിക്‌സ്
20. മാസ്റ്റര്‍ ഓഫ് ലോ (എല്‍.എല്‍.എം)
21. മാസ്റ്റര്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് (എം പി എച്ച്)
22. എം.എസ്.സി ജിയോളജി
23. എം.എസ്.സി. യോഗ തെറാപ്പി
24. പി.എച്ച്.ഡി. ഇക്കണോമിക്‌സ്
25. പി.എച്ച്.ഡി. ഇംഗ്ലീഷ്
26. പി.എച്ച്.ഡി. ഹിന്ദി ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍
27. പി.എച്ച്.ഡി. ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ്്
28. പി.എച്ച്.ഡി. മലയാളം
29. പി.എച്ച്.ഡി. പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ്.
30. പിഎച്ച്ഡി സോഷ്യല്‍ വര്‍ക്ക്
31. പിഎച്ച്ഡി എഡ്യൂക്കേഷന്‍.
32. പി.എച്ച്.ഡി. ബയോ കെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി.
33. പി.എച്ച്.ഡി. കമ്പ്യൂട്ടര്‍ സയന്‍സ്
34. പി.എച്ച്.ഡി. എന്‍വയോണ്‍മെന്റല്‍ സയന്‍സ്.
35. പി.എച്ച്.ഡി. ജീനോമിക് സയന്‍സ്.
36. പി.എച്ച്.ഡി. മാത്തമറ്റിക്‌സ്
37. പി.എച്ച്.ഡി. പ്ലാന്റ് സയന്‍സ്
38. പി.എച്ച്.ഡി. ഫിസിക്‌സ്
39.പി.എച്ച്.ഡി. ലോ
40. പി.എച്ച്.ഡി. പബ്ലിക്ക് ഹെല്‍ത്ത്.
41. പി.എച്ച്.ഡി. ജിയോളജി.
42. പി.എച്ച്.ഡി. ലിംഗ്വിസ്റ്റ്ക്‌സ്
43. പി.എച്ച്.ഡി. അനിമല്‍ സയന്‍സ്
44. പി.എച്ച്.ഡി. കെമിസ്ട്രി

അപേക്ഷിക്കാനുള്ള അവസാന തീയതി 2018 മാര്‍ച്ച് 26. പ്രവേശന പരീക്ഷ 2018 ഏപ്രില്‍ 28, 29 തീയതികളില്‍ നടക്കും.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍:- കാസര്‍കോട്, തലശ്ശേരി (കണ്ണൂര്‍), കല്പറ്റ (വയനാട്), കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം. കേരളത്തിനടുത്തുള്ള മറ്റു രണ്ട് കേന്ദ്രങ്ങള്‍ മംഗളൂരുവും കോയമ്പത്തൂരും ആണ്. ഇതില്‍ മംഗളൂരു പെരിയയിലുള്ള കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ കീഴില്‍വരുന്ന പരീക്ഷാകേന്ദ്രമാണ്.

പ്രവേശന പരീക്ഷകളുടെ സിലബസ്സുകള്‍, മാതൃകാ ചോദ്യങ്ങള്‍ എന്നിവ CUCET വെബ്‌സൈറ്റായ www.cucetexam.in ല്‍ ലഭ്യമാണ്. മറ്റു വിശദവിവരങ്ങള്‍ക്ക് കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റായ www.cukerala.ac.in സന്ദര്‍ശിക്കുക.

കേരളകേന്ദ്ര സര്‍വ്വകലാശാലയുടെ ഹെല്‍പ് ലൈന്‍- 0467-2232505 (9.30 AM to 5.30 PM, തിങ്കള്‍ മുതല്‍ വെള്ളി വരെ).
ഇ-മെയില്‍ - cucet2018@cukerala.ac.in.
നോഡല്‍ ഓഫീസര്‍ - ഡോ. എം മുരളീധരന്‍ നമ്പ്യാര്‍ (പരീക്ഷാ കണ്‍ട്രോളര്‍).
ഡെപ്യൂട്ടി നോഡല്‍ ഓഫീസര്‍ - ഡോ. രാമചന്ദ്രന്‍ കോതരമ്പത്ത് (അസിസ്റ്റന്റ് പ്രൊഫസര്‍).

Keywords:  Kerala, kasaragod, National, Top-Headlines, news, Central University, Examination, Entrance Exam, Education, Central Universities Common Entrance Test (CUCET) on 28, 29th April

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia