ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Oct 8, 2020, 10:57 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 08.10.2020) കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്/ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ബോര്‍ഡുകള്‍ നടത്തിയ പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ 80 ശതമാനം മാര്‍ക്കുവാങ്ങി ജയിച്ചവരും ഏതെങ്കിലും ബിരുദ കോഴ്‌സിന് തുടര്‍പഠനം നടത്തുന്നവരുമായിരിക്കണം.
http://www.scholarships.gov.in എന്ന ലിങ്ക് വഴി ഒക്ടോബര്‍ 31-നുമുമ്പ് അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in. ഇ-മെയില്‍: centralsectorscholarship@gmail.com. ഫോണ്‍: 9446096580, 0471 2306580.
Keywords: News, New Delhi, National, Education, Students, Top-Headlines, scholarship, Central Sector Scholarship for degree students