city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗോ സംരക്ഷണം പിന്തുണക്കും; അതിന്റെ പേരിലുള്ള അക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: (www.kasargodvartha.com 21.05.2017) ഗോ സംരക്ഷണം പിന്തുണക്കുമെന്നും അതിന്റെ പേരിലുള്ള അക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഗോ സംരക്ഷണത്തെ ബിജെപിയും ആര്‍എസ്എസും പിന്താങ്ങുന്നുണ്ടെങ്കിലും അതിന്റെ പേരില്‍ നടക്കുന്ന നിയമലംഘനങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ പശു സംരക്ഷണത്തെ പിന്തുണക്കുന്നു. പശുക്കളെ കൊല്ലാന്‍ പാടില്ല എന്ന് ഞങ്ങളുടെ പാര്‍ട്ടി വിശ്വസിക്കുന്നു. എന്നാല്‍ പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളെ പാര്‍ട്ടിയോ മന്ത്രിമാരോ സര്‍ക്കാരോ അംഗീകരിക്കുന്നില്ല.' ഗഡ്കരി പറഞ്ഞു. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇത്തരക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ടെലിവിഷന്‍ കാണുമ്പോള്‍ തനിക്ക് ആശ്ചര്യം തോന്നുന്നുവെന്നും നിയമലംഘകര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെങ്കില്‍ പോലും തെറ്റുകളെല്ലാം ഞങ്ങളുടെ മേല്‍ ആരോപിക്കുകയാണെന്നും ഗഡ്കരി പറഞ്ഞു.

ഗോ സംരക്ഷണം പിന്തുണക്കും; അതിന്റെ പേരിലുള്ള അക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രമന്ത്രി

അടുത്ത കാലത്തായി അക്രമണം നടത്തിയ ഗോ സംരക്ഷണ പ്രവര്‍ത്തകര്‍ കാവി കൊടിയുമായി എത്തിയതിന് പുറമേ തങ്ങള്‍ക്ക് പാര്‍ട്ടി ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്നും അവകാശപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശം.

Keywords:  Top-Headlines, BJP, Assault, Attack, Politics, Political party, cow, Strike, India, National, news, Central minister on cow protecting.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia