തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ കേരളത്തിന് ദേശീയതലത്തില്‍ മൂന്ന് പുരസ്‌കാരം
Jun 20, 2017, 08:17 IST
ന്യൂ ഡൽഹി: (www.kasargodvartha.com 20.06.2017) തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് ദേശീയതലത്തില്‍ മൂന്ന് പുരസ്‌കാരം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലാണ് കേരളത്തിന് ദേശീയതലത്തില്‍ മൂന്ന് അംഗീകാരങ്ങള്‍ ലഭിച്ചത്.
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ആധാര്‍ സീഡിങ്ങില്‍ മികച്ച പ്രകടനത്തിനുള്ള സ്വര്‍ണ മെഡല്‍ കേരളത്തിന് ലഭിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജിയോ ടാഗ് ചെയ്യുന്നതിലെ മികവിന് തൃശൂര്‍ ജില്ലയും മികച്ച പദ്ധതി നിര്‍വഹണത്തിന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ബ്ലോക്കിലെ വിയ്യപുരം പഞ്ചായത്തും പുരസ്‌കാരം നേടി.
നഗരവികസന മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്തിനുള്ള പുരസ്‌കാരം ഗ്രാമവികസന കമീഷണര്‍ ബി എസ് തിരുമേനിയും ജില്ലാ പുരസ്‌കാരം തൃശൂര്‍ ജില്ലാ ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ വിനോദിനിയും പഞ്ചായത്തിനുള്ള പുരസ്‌കാരം പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് കുമാറും ഏറ്റുവാങ്ങി.
Keywords: Kerala, New Delhi, National, Top-Headlines, news, Award, Thrissur, Alappuzha, Central employment guarantee scheme, Kerala won three award at national level