Cement Price | വില വര്‍ധിപ്പിക്കാനൊരുങ്ങി സിമെന്റ് കംപനികള്‍; ചാക്കിന് 10 മുതല്‍ 30 വരെ വില വര്‍ധിക്കും
ചെന്നൈ: (www.kasargodvartha.com) വില വര്‍ധിപ്പിക്കാനൊരുങ്ങി സിമെന്റ് കംപനികള്‍. ചാക്കിന് 10 മുതല്‍ 30 രൂപ വരെ വില വര്‍ധിപ്പിക്കുമെന്നാണ് വിവരം. 2022 ഒക്ടോബറില്‍ ഒരു ചാക്ക് സിമന്റിന് മൂന്ന് മുതല്‍ നാല് രൂപ വരെ വില വര്‍ധിപ്പിച്ചിരുന്നതിന് പിന്നാലെയാണ് വീണ്ടും വില വര്‍ധന ഉണ്ടായേക്കുമെന്ന് എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് വ്യക്തമാക്കി.
രാജ്യത്തിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങളില്‍ പ്രതിമാസം രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയും പടിഞ്ഞാറ് ഏകദേശം ഒരു ശതമാനവും വില ഉയര്‍ന്നു. അതേസമയം ഇന്‍ഡ്യയിലെ വടക്കന്‍, മധ്യ മേഖലകളില്‍ വിലയില്‍ ഒന്ന് മുതല്‍ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തി. മണ്‍സൂണും ഉത്സവ അവധികളും തൊഴിലാളി ക്ഷാമവും രാജ്യത്തെ സിമന്റിന്റെ ആവശ്യകതയെ ബാധിച്ചതായി എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് പറഞ്ഞു.
രാജ്യത്തെ എല്ലാ പ്രധാന ഉത്സവങ്ങളും അവസാനിക്കുകയും നിര്‍മാണ മേഖല കൂടുതല്‍ പ്രവര്‍ത്തനക്ഷമമായതും സിമന്റ് വ്യാപാരികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. നിര്‍മാണ സീസണ്‍ ആയതോടെ വരും ആഴ്ചകളില്‍ സിമന്റിന്റെ ആവശ്യകത വര്‍ധിക്കാന്‍ ഇടയുണ്ട്. നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലയളവില്‍ കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും എന്നതും സിമന്റ് വ്യാപാരികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
Keywords: Chennai, news, National, Business, Price, Top-Headlines, Cement Companies Intend to Hike the Price.