city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൈനിക ഹെലികോപ്ടര്‍ അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന; ഡെല്‍ഹിയില്‍ അടിയന്തര മന്ത്രിസഭായോഗം

ചെന്നൈ: (www.kasargodvartha.com 08.12.2021) സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന. അപകട കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 

പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അപകട വിവരങ്ങള്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും. അതിന് ശേഷം പ്രതിരോധ മന്ത്രി അപകടം നടന്ന സ്ഥലത്തേക്ക് എത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡെല്‍ഹിയില്‍ കേന്ദ്രമന്ത്രിസഭ അടിയന്തരമായി യോഗം ചേരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രതിരോധ മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. ഇതിന് ശേഷമാണ് ക്യാബിനെറ്റ് ചേരുന്നത്. 

സൈനിക ഹെലികോപ്ടര്‍ അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന; ഡെല്‍ഹിയില്‍ അടിയന്തര മന്ത്രിസഭായോഗം


തമിഴ്‌നാട്ട് ഊട്ടിയിലെ കൂനൂരിലാണ് അപകടമുണ്ടായത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവതും കുടുംബവും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച വ്യോമസേനയുടെ എം ഐ 17 V5 ഹെലികോപ്ടര്‍ തകര്‍ന്ന് വീഴുകയായിരുന്നു. 

അഞ്ചുപേര്‍ മരിച്ചതായി ഊട്ടി പൊലീസ് സ്ഥിരീകരിച്ചു. രണ്ടു പേരെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി. പരിക്കേവരുടെ നില അതീവ ഗരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇവരെ വെലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിപിന്‍ റാവതിന്റെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങള്‍.

ബിബിന്‍ റാവതും ഭാര്യയും അടക്കം 14 പേര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. സുലൂര്‍ സേനാ കേന്ദ്രത്തില്‍ നിന്ന് വെലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സെര്‍വീസസ് കോളജിലേക്ക് പോവുകയായിരുന്നു സംഘം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അപടകമുണ്ടായ സ്ഥലത്തേക്ക് ആദ്യമോടിയെത്തിയത് നാട്ടുകാരാണ്. ഇവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ നടത്തിയത്. പിന്നീട് സൈന്യം രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്തു. 

Keywords: News, National, India, Chennai, Top-Headlines, CDS General Bipin Rawat chopper crash: Air Force orders inquiry

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia