ഗൗരി ലങ്കേഷ് വധം: നിര്‍ണായക സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായി സൂചന
Sep 7, 2017, 00:49 IST
ബംഗളൂരു: (www.kasargodvartha.com 06.09.2017) പ്രശസ്ത മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച കേസില്‍ പോലീസിന് നിര്‍ണായക സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചന. ഗൗരി ലങ്കേഷിന്റെ മാധ്യമ സ്ഥാപനത്തില്‍ നിന്നും വീട്ടിലേക്കുള്ള വഴിയില്‍ കെട്ടിടത്തില്‍ സ്ഥാപിച്ച സി സി ടി വിയില്‍ നിന്നാണ് കേസന്വേഷണത്തിന് സഹായകമായേക്കാവുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.
അക്രമി സംഘത്തിലെ ഹെല്‍മെറ്റ് ധരിച്ച ഒരാള്‍ പോലീസിന് ലഭിച്ച ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം. ബസവനഗുഡി മുതല്‍ ഇയാള്‍ ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്നിരുന്നതായി റിപോര്‍ട്ടുകളുണ്ട്. എന്നാല്‍ രാത്രിയില്‍ വെളിച്ചം കുറവായതിനാല്‍ ദൃശ്യങ്ങള്‍ അവ്യക്തമാണെന്നാണ് പോലീസ് നല്കുന്ന വിവരം. ഗൗരി ലങ്കേഷിന്റെ വീട്ടില്‍ സ്ഥാപിച്ച സി സി ടി വിയിലെ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. ഏഴ് തവണ അക്രമികള്‍ വെടിയുതിര്‍ത്തു. ഇതില്‍ നാലെണ്ണം വീടിന്റെ ഭിത്തിയിലാണ് തറച്ചത്. മൂന്നെണ്ണം അവരുടെ ദേഹത്തും. കൊലപാതകം നടന്ന സമയത്ത് രണ്ട് ബൈക്കുകളുടെ ശബ്ദം കേട്ടതായി അയല്‍വാസികള്‍ മൊഴിനല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Murder, Case, Police, Investigation, National, Crime, Top-Headlines, News, Gouri Lankesh, CCTV Shows Gauri Lankesh Being Shot, She Tried To Run Into House: Sources.