ഒരു ജവാൻ കൊല്ലപ്പെട്ട സിഐഎസ്എഫ് ബസിന് നേരെ ജമ്മുവിലുണ്ടായ ഭീകരാക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഗ്രനേഡ് ആക്രമണവും വെടിവെയ്‌പും; വീഡിയോ
Apr 23, 2022, 13:23 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ സിഐഎസ്എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വീരമൃത്യു വരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. എഎസ്‌ഐ എസ്പി പാടീല്‍ ആണ് കൊല്ലപ്പെട്ടത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി വന്ന ബസ് സുന്‍ജ്വാന്‍ മേഖലയില്‍ പെട്ടെന്ന് നിര്‍ത്തുന്നത് വീഡിയോയില്‍ കാണാം. കുറച്ച് കഴിഞ്ഞ് ബസ് വീണ്ടും മുന്നോട്ട് നീങ്ങി. ഇതിനിടെ ഗ്രനേഡ് ഉപയോഗിച്ച് ഭീകരർ ആക്രമിന്നതും നിരവധി തവണ വെടിയുതിര്‍ക്കുന്ന ശബ്ദവും കേള്‍ക്കാം.
ഒരു മിനിറ്റ് 50 സെകന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. പുലർചെ ആയതിനാൽ റോഡിന്റെ അരികില്‍ ലൈറ്റുകള്‍ കത്തുന്നത് കാണാം. പ്രദേശത്ത് മറ്റാരെയും കാണാനില്ല. നിരവധിപേര്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെയ്ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന് രണ്ട് ദിവസം മുമ്പാണ് ആക്രമണം ഉണ്ടായതെന്നാണ് അറിയുന്നത്. ഞായറാഴ്ചയാണ് മോദി സാംബയിലേക്ക് പോകുന്നത്.
വെള്ളിയാഴ്ച പുലര്‍ചെ 4:25 ന് സുന്‍ജ്വാന്‍ സൈനിക ക്യാംപിനടുത്ത് രണ്ട് ഭീകരരെ കണ്ടതോടെ തെരച്ചില്‍ ആരംഭിച്ചിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനിടെ, 15 സൈനികരുമായി സിഐഎസ്എഫ് ബസ് ജമ്മു വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് രണ്ട് ഭീകരരും ബസിന് നേരെ ഗ്രനേഡ് എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് സുരക്ഷാസേന പ്രദേശം വളഞ്ഞു.
ഈ ആക്രമണത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ) എസ്പി പാടീല്‍ വീരമൃത്യു വരിക്കുകയും ബസിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു സിഐഎസ്എഫ് ജവാനും ഒരു പൊലീസുകാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 'സിഐഎസ്എഫ് ജവാന്‍മാര്‍ തിരിച്ചടിച്ചപ്പോള്‍ ഭീകരര്‍ ഓടി രക്ഷപ്പെട്ട് മുഹമ്മദ് അന്‍വര്‍ എന്നയാളുടെ വീട്ടില്‍ പ്രവേശിച്ചു. സുരക്ഷാ സേന വീട് വളയുകയും ഒരു ഭീകരനെ വെടിവെച്ച് വീഴ്ത്തുകയും ചെയ്തു. രണ്ടാമത്തെ ഭീകരനെ പിടികൂടുന്നതിനായി അഞ്ച് മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നു', ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.

#WATCH CCTV footage of the terrorist attack on the bus carrying CISF personnel in the Sunjwan area of Jammu early yesterday
— ANI (@ANI) April 23, 2022
(Source unverified) pic.twitter.com/2TUzFIupZy
ഈ ആക്രമണത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ) എസ്പി പാടീല്‍ വീരമൃത്യു വരിക്കുകയും ബസിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു സിഐഎസ്എഫ് ജവാനും ഒരു പൊലീസുകാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 'സിഐഎസ്എഫ് ജവാന്‍മാര്‍ തിരിച്ചടിച്ചപ്പോള്‍ ഭീകരര്‍ ഓടി രക്ഷപ്പെട്ട് മുഹമ്മദ് അന്‍വര്‍ എന്നയാളുടെ വീട്ടില്‍ പ്രവേശിച്ചു. സുരക്ഷാ സേന വീട് വളയുകയും ഒരു ഭീകരനെ വെടിവെച്ച് വീഴ്ത്തുകയും ചെയ്തു. രണ്ടാമത്തെ ഭീകരനെ പിടികൂടുന്നതിനായി അഞ്ച് മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നു', ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.
Keywords: News, National, Top-Headlines, Terror Attack, Army, Video, Bus, CCTV Footage, CISF, CCTV footage of a terrorist attack on a CISF bus in Jammu has been viral.
< !- START disable copy paste -->