CBSE | ശ്രദ്ധിക്കുക: ഈ വെബ്സൈറ്റില്‍ വഞ്ചിതരാവരുത്, പണം നഷ്ടമാവും; വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കി സിബിഎസ്ഇ
Dec 16, 2022, 21:15 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സിബിഎസ്ഇയുടേതെന്ന പേരില്‍ 10, 12 ക്ലാസുകളിലെ പരീക്ഷാ ടൈം ടേബിള്‍ വൈറലായിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു. ഇപ്പോള്‍ സമാന രീതിയിലുള്ള മറ്റൊരു വ്യാജ പ്രചാരണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സിബിഎസ്ഇ.
ചിലര്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ www(dot)cbse(dot)gov എന്ന വെബ്സൈറ്റിന് സമാനമായ ഒരു വെബ്സൈറ്റ് സൃഷ്ടിച്ചിട്ടുണ്ടെന്നും അത് തികച്ചും വ്യാജ വെബ്സൈറ്റാണെന്നും സിബിഎസ്ഇ അധികൃതര്‍ അറിയിച്ചു. വ്യാജ വെബ്സൈറ്റ് വഴി വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുകയും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിനോട് സമാനമായ ഒരു വെബ്സൈറ്റ് ചിലര്‍ സൃഷ്ടിച്ചതായി ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സിബിഎസ്ഇ വ്യാഴാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞു. https://cbsegovt(dot)com/ എന്ന പേരില്‍ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് വിദ്യാര്‍ഥികളെയും സ്‌കൂളുകളെയും രക്ഷിതാക്കളെയും പരസ്യമായി കബളിപ്പിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതീവ ജാഗ്രത പാലിക്കണമെന്നും അത്തരം വ്യാജ സന്ദേശങ്ങളോടും വെബ്സൈറ്റുകളോടും പ്രതികരിക്കരുതെന്നും സിബിഎസ്ഇ ട്വീറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ബോര്‍ഡ് ഏതെങ്കിലും വിദ്യാര്‍ഥിയില്‍ നിന്നോ രക്ഷിതാവില്‍ നിന്നോ നേരിട്ട് ഫീസ് ഈടാക്കുന്നില്ല. എന്തെങ്കിലും വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം സന്ദര്‍ശിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Keywords: Latest-News, National, Top-Headlines, ICSE-CBSE-10th-EXAM, ISE-CBSE-12th-Exam, Education, Cyber-Attack, Students, ALERT, CBSE warns students against fake website.
< !- START disable copy paste -->