city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകള്‍ മെയ് 4 മുതല്‍; പ്രാക്ടികല്‍ പരീക്ഷകള്‍ മാര്‍ച് 1 ന് ആരംഭിക്കും

ന്യൂഡെല്‍ഹി: (www.kasargodvartha.com 03.02.2021) സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ മെയ് നാലു മുതല്‍ ജൂണ്‍ 11 വരെ നടക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. cbse.gov.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷകളുടെ ടൈംടേബിള്‍ അറിയാം. പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ക്കുള്ള പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച് ഒന്നിന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ മെയ് നാലിന് ആരംഭിച്ച് ജൂണ്‍ ഏഴിന് അവസാനിക്കും. 

പന്ത്രണ്ടാം ക്ലാസ് പരീക്ഷ മെയ് നാല് മുതല്‍ ജൂണ്‍ 11 വരെയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാല്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പരീക്ഷാ തീയതി പ്രഖ്യാപിച്ചത്. പ്രധാന വിഷയങ്ങളുടെ പരീക്ഷകള്‍ക്കിടയില്‍ പഠിക്കാനായി കൂടുതല്‍ ദിവസങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ 15ഓടെ പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകള്‍ മെയ് 4 മുതല്‍; പ്രാക്ടികല്‍ പരീക്ഷകള്‍ മാര്‍ച് 1 ന് ആരംഭിക്കും

Keywords: New Delhi, news, National, Examination, Students, Education, Top-Headlines, CBSE Class X and XII exams from May 4; The practical exams will start on March 1

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia