സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റി; ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രാക്റ്റിക്കല്‍ പരീക്ഷകളും ഉണ്ടാകില്ല
ന്യൂഡെല്‍ഹി: (www.kasargodvartha.com 23.12.2020) 2021 അധ്യയന വര്‍ഷത്തെ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രാക്റ്റിക്കല്‍ പരീക്ഷകളും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ അധ്യാപകരുമായി നടത്തിയ നിഷാങ്ക് എന്ന തത്സമയ വെബിനാറിലാണ് രമേശ് പൊഖ്രിയാല്‍ ഇക്കാര്യം അറിയിച്ചത്.
10, 12 ക്ലാസുകളിലെ സിബിഎസ്ഇ-ബോര്‍ഡ് പരീക്ഷകള്‍ 2021 ഫെബ്രുവരി വരെ നടത്തില്ല. മാര്‍ച്ച് മാസത്തില്‍ പരീക്ഷകള്‍ ഉണ്ടാകുമോയെന്ന് സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ പറയാനാകൂ. നിലവിലെ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താന്‍ സാധ്യമല്ലെന്നും ഓണ്‍ലൈന്‍ രീതിയില്‍ ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്നത് പ്രാവര്‍ത്തികമല്ലെന്നും മന്ത്രി രമേശ് പൊഖ്രിയാല്‍ വ്യക്തമാക്കി. സിലബസ് വെട്ടിച്ചുരുക്കിയാകും സിബിഎസ്ഇ-ബോര്‍ഡ് പരീക്ഷകള്‍ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷയില്‍ 33 ശതമാനം ഇന്റേണല്‍ ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. മൊത്തം സിലബസിന്റെ 30 ശതമാനം റദ്ദാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ താത്പ്പര്യം സംരക്ഷിക്കും. അവരുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊഖ്രിയാല്‍ കൂട്ടിച്ചേര്‍ത്തു.
Keywords: New Delhi, news, National, Top-Headlines, Education, Examination, Students, CBSE board exams postponed; There will be no practical exams in January and February