നാരദ കൈക്കൂലി കേസില്‍ 2 മന്ത്രിമാരുള്‍പെടെ 4 തൃണമൂല്‍ നേതാക്കള്‍ അറസ്റ്റില്‍; പിന്നാലെ സിബിഐ ഓഫിസില്‍ എത്തി മമത
കൊല്‍ക്കത്ത: (www.kasargodvartha.com 17.05.2021) നാരദ കൈക്കൂലി കേസില്‍ സി ബി ഐ രണ്ട് മന്ത്രിമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബംഗാളില്‍ നാടകീയ രാഷ്ട്രീയ സംഭവങ്ങള്‍. രണ്ട് മന്ത്രിമാരുള്‍പെടെ നാല് തൃണമൂല്‍ നേതാക്കളാണ് അറസ്റ്റിലായത്. പിന്നാലെ സി ബി ഐയുടെ ഓഫിസില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എത്തി. അറസ്റ്റിലായ രണ്ട് മന്ത്രിമാരും മമതയുടെ വിശ്വസ്തരാണ്.
അറസ്റ്റിലായ മന്ത്രിമാരായ ഫിര്‍ഹാദ് ഹകിം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍ മേയര്‍ സോവ്ഹന്‍ ചാറ്റര്‍ജി എന്നിവര്‍ ഇപ്പോള്‍ സി ബി ഐ ഓഫിസിലാണുള്ളത്. അനുമതിയില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ഫിര്‍ഹാദ് ഹകിം പറഞ്ഞു. മന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് ആരോപണമുണ്ട്. ഇവരെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.
2014ലാണ് തൃണമൂല്‍ നേതാക്കള്‍ക്കെതിരെ നാരദാ ഒളിക്യമാറ ഓപറേഷന്‍ നടക്കുന്നത്.
Keywords: News, National, India, Bribe, Case, Arrest, CBI, Minister, MLA, Top-Headlines, CBI detains top TMC leaders Firhad Hakim, Madan Mitra; CM Mamata Banerjee rushes to CBI office