city-gold-ad-for-blogger

പുകച്ചു പുറത്ത് ചാടിക്കുക എന്ന് കേട്ടിട്ടുണ്ട്, എന്നാല്‍ ഒരു വിമാനത്തില്‍ നിന്നും യാത്രക്കാരെ പുകച്ചു ചാടിക്കാന്‍ ശ്രമിച്ച കഥയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്, സംഭവം ഇങ്ങനെ, വീഡിയോ

ഗുവാഹത്തി:(www.kasargodvartha.com 21/06/2018) പുകച്ചു പുറത്ത് ചാടിക്കുക എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു വിമാനത്തില്‍ നിന്നും യാത്രക്കാരെ പുകച്ചു ചാടിക്കാന്‍ ശ്രമിച്ച കഥയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിമാനക്കമ്പനിയുടെ ക്രൂരതയുടെ കഥായാണ് കൊല്‍ക്കത്തയില്‍ നിന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്നും ബഗ്‌ദോഗ്രയിലേക്ക് പറന്ന എയര്‍ എഷ്യ വിമാനത്തിലാണ് സംഭവം.

സംഭവത്തെ കുറിച്ച് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യ ഓയില്‍ കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിപാന്‍കര്‍ റായ് പറയുന്നതിങ്ങനെ ഒന്‍പത് മണിക്ക് പുറപ്പടേണ്ട വിമാനം 30 മിനിട്ട് വൈകിയിരുന്നു. ബോര്‍ഡിങ്ങിന് ശേഷം നാല് മണിക്കൂറോളം വൈകിപ്പിച്ചു. ഈ സമയത്ത് യാത്രക്കാര്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കാന്‍ വിമാനക്കമ്പനി തയ്യാറായില്ല. തുടര്‍ന്ന് വന്ന വിമാനത്തിന്റെ ക്യാപ്റ്റന്‍ കാരണം ഒന്നും പറയാതെ യാത്രികരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പുകച്ചു പുറത്ത് ചാടിക്കുക എന്ന് കേട്ടിട്ടുണ്ട്, എന്നാല്‍ ഒരു വിമാനത്തില്‍ നിന്നും യാത്രക്കാരെ പുകച്ചു ചാടിക്കാന്‍ ശ്രമിച്ച കഥയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്, സംഭവം ഇങ്ങനെ, വീഡിയോ

പുറത്ത് കനത്ത മഴയായതിനാല്‍ വിമാനക്കമ്പനിയുടെ ആവശ്യം യാത്രക്കാര്‍ അവഗണിച്ചു. പിന്നീട് യാത്രക്കാരെ പുകച്ച് പുറത്ത് ചാടിക്കാനാണ് വിമാനക്കമ്പനി ശ്രമിച്ചത്. ഇതിനായി വിമാനത്തിനുള്ളിലെ എസി പൂര്‍ണമായും തുറക്കുകയാണ് വിമാനത്തിലെ ജീവനക്കാര്‍ ചെയ്തത്. ഈ സമയത്ത് യാത്രക്കാര്‍ അടുത്തു നില്‍ക്കുന്ന ആളെപ്പോലും വ്യക്തമായി കാണാന്‍ സാധിക്കാത്ത നിലയിലായി.

എസിയുടെ ബുദ്ധിമുട്ടില്‍ സ്ത്രീകളും കുട്ടികളും ഛര്‍ദ്ദിക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തുവെന്ന് റായ് പറയുന്നു. തികച്ചും മോശമായ പെരുമാറ്റമാണ് വിമാനക്കമ്പനി അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഒരു ദൃശ്യവും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

എസി ബ്ലോവര്‍ ഓഫ് ചെയ്യാനാവശ്യപ്പെട്ട് യാത്രക്കാര്‍ ജീവനക്കാരോട് തര്‍ക്കിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചില സാങ്കേതിക കാരണങ്ങളാല്‍ കൊല്‍ക്കത്തയില്‍നിന്ന് ബഗ്‌ദോഗ്രയിലേക്കുള്ള എയര്‍ ഏഷ്യ വിമാനം നാലര മണിക്കൂര്‍ വൈകിയെന്നത് പ്രസ്താവനയില്‍ കമ്പനി സമ്മതിച്ചു. അതേസമയം ആളുകള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച അധികൃതര്‍ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍കരുതല്‍ നല്‍കുന്നതെന്നും വ്യക്തമാക്കി. എന്നാല്‍ എയര്‍കണ്ടീഷണര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് സ്വാഭാവികമാണെന്നും കമ്പനി പറയുന്നു.

വിമാനത്തില്‍ നിന്നും പുറത്തിറങ്ങി ഫുഡ് കോര്‍ട്ടിലെത്തിയ തങ്ങള്‍ക്ക് കയ്യില്‍നിന്ന് പണം നല്‍കി ഭക്ഷണം കഴിക്കേണ്ടി വന്നു. പിന്നീട് വീണ്ടും വിമാനത്തിലെത്തിയ തങ്ങള്‍ക്ക് ആകെ നല്‍കിയത് ഒരു സാന്‍വിച്ചും 250 എംഎല്‍ വെളളവുമാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ദിപങ്ക് വ്യക്തമാക്കി.

 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Social-Media, Video, Flight,Top-Headlines,Caught On Camera: Passengers Hounded In Air Asia Flight

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia