Caught On Camera | പ്രണയത്തില്‍നിന്ന് പിന്‍മാറിയ പെണ്‍കുട്ടിയെ കാമുകന്‍ വീട്ടിലേക്ക് ഇരച്ചുകയറി മാതാപിതാക്കളെ കത്തിമുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ടു പോയി; മണിക്കൂറുകള്‍ നീണ്ട ചേസിങ്ങിനൊടുവില്‍ സിനിമാ സ്റ്റൈലില്‍ രക്ഷപ്പെടുത്തി പൊലീസ്; ദൃശ്യങ്ങള്‍ പുറത്ത്
ചെന്നൈ: (www.kasargodvartha.com) പ്രണയത്തില്‍നിന്ന് പിന്‍മാറിയ പെണ്‍കുട്ടിയെ കാമുകന്‍ വീട്ടിലേക്ക് ഇരച്ചുകയറി മാതാപിതാക്കളെ കത്തിമുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ടു പോയി. കാമുകനും സുഹൃത്തുക്കളും സംഘമായി പെണ്‍കുട്ടിയുടെ വീട്ടിനുള്ളിലേക്ക് ഓടികയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
തമിഴ്‌നാട്ടിലെ മൈലാടുതുറയിലാണ് സിനിമാ രംഗങ്ങളെ വെല്ലുന്ന തട്ടിക്കൊണ്ട് പോകല്‍ അരങ്ങേറിയത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ പൊലീസ് സംഘം പെണ്‍കുട്ടിയെ മോചിപ്പിച്ച് അക്രമികളെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് പരിസരവാസികളെ ഞെട്ടിച്ച സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തഞ്ചാവൂര്‍ ആടുതുറ സ്വദേശി വിഘ്‌നേശ്വരന്‍ മൈലാടുതുറയിലെ മുത്തശ്ശിയുടെ വീട്ടിലെത്തിയപ്പോഴാണ് അയല്‍വാസിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പരിചയം പതുക്കെ പ്രണയത്തിലേക്ക് വഴിമാറി. എന്നാല്‍, ഇയാളുടെ തനിസ്വരൂപം മനസിലാക്കിയതോടെ പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്‍മാറി.
ഇതോടെ ഭീഷണിയുമായി യുവാവ് രംഗത്തെത്തി. വിവാഹം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ നിരവധി തവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ, മേലില്‍ ശല്യം ചെയ്യില്ലെന്ന് എഴുതിനല്‍കിയാണ് വിഘ്‌നേശ്വരന്‍ കേസില്‍നിന്ന് രക്ഷപ്പെട്ടത്.
ഇതിന് തൊട്ടുപിന്നാലെയാണ് വീട്ടിലേക്ക് അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. വിഘ്‌നേശ്വരന്റെ ശല്യം രൂക്ഷമായതോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. സുഹൃത്തുക്കളെയും കൂട്ടിയെത്തിയ യുവാവ് നടത്തിയ അപ്രതീക്ഷിത ആക്രമണം കൃത്യമായി ഈ ക്യാമറയില്‍ പതിഞ്ഞു.
അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ദൃശ്യങ്ങളില്‍നിന്ന് അക്രമികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് രാത്രിയില്‍ത്തന്നെ പല സംഘങ്ങളായി അന്വേഷണം തുടങ്ങി.
അക്രമിസംഘത്തില്‍ വിഴുപ്പുറം സ്വദേശികള്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനാല്‍ ഒരു സംഘം പൊലീസുകാര്‍ അവിടേക്കു നീങ്ങി. സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിന് ശേഷം വിഴുപ്പുറം വിക്രപണ്ഡി ചെക്‌പോസ്റ്റിന് സമീപം വച്ച് വിഘ്‌നേശ്വരനും സംഘവും സഞ്ചരിച്ചിരുന്ന വാന്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ മോചിപ്പിച്ചു.
വാഹനത്തില്‍നിന്ന് ഇറങ്ങിയോടിയ വിഘ്‌നേശ്വരനെയും സുഹൃത്തുക്കളായ സുഭാഷ്, സെല്‍വകുമാര്‍ എന്നിവരെയും പിന്നീട് പൊലീസ് പിടികൂടി. സംഘത്തില്‍പ്പെട്ട മറ്റു 11 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: news,National,India,Chennai,Police,Video,Crime,Top-Headlines, Caught On Camera: 15 Men Abduct Woman From Her House In TN's Mayiladuthuraiமயிலாடுதுறையில் வீடு புகுந்து இளம் பெண்ணை கடத்திய கும்பல் - வைரலாகும் அதிர்ச்சி வீடியோhttps://t.co/wupaoCQKa2 | #mayiladuthurai #Tamilnadu #Kidnapped #Viralvideo pic.twitter.com/eBGjyr0BDh
— ABP Nadu (@abpnadu) August 3, 2022