Police Booked | കര്‍ണാടക തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോയി പത്രിക പിന്‍വലിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തു
Apr 27, 2023, 21:46 IST
മംഗ്‌ളുറു: (www.kasargodvartha.com) അടുത്ത മാസം 10ന് നടക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മംഗ്‌ളുറു മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥി അല്‍ത്വാഫ് കുമ്പളയെ തട്ടിക്കൊണ്ടുപോയി പത്രിക പിന്‍വലിപ്പിച്ചു എന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ ഉള്ളാള്‍ പൊലീസ് കേസെടുത്തു.
അല്‍ത്വാഫിന്റെ പരാതിയില്‍ പറഞ്ഞ മുസ്ത്വഫ എന്ന കുബുറു മുസ്ത്വഫ, ഉസ്മാന്‍ കല്ലപ്പു, കെ റിയാസ് എന്നിവര്‍ക്കും മറ്റുള്ളവര്‍ക്കും എതിരെയാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ച പകല്‍ മൂന്നോടെ അക്രമികള്‍ മേലങ്ങാടി ദര്‍ഗയുടെ പിറകില്‍ കൊണ്ടുപോയി തന്നെ ഭീഷണിപ്പെടുത്തുകയും പത്രിക പിന്‍വലിക്കാനുള്ള ഫോമില്‍ ബലമായി ഒപ്പിടുവിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
ഫോമുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനടുത്തേക്ക് അയക്കുകയും തുടര്‍ന്ന് തന്റെ വീട്ടില്‍ തടഞ്ഞു വെക്കുകയും പരാതിപ്പെട്ടാല്‍ കൊല്ലുമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.

Keywords: Mangalore News, Karnataka Election News, Congress News, JDS News, Karnataka Politics, Political News, Mangalore Politics, Case registered on complaint that candidate kidnapped and nomination withdrawn.
< !- START disable copy paste -->