Police Booked | ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്; പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി പ്രതിരോധത്തിലായി
Mar 15, 2024, 11:46 IST
ബെംഗ്ളുറു: (KasargodVartha) മുതിര്‍ന്ന ബിജെപി നേതാവും കർണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ (81) പോക്സോ വകുപ്പ് പ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുത്തു. 17കാരിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗ്ളൂറിലെ സദാശിവനഗർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പോക്സോ നിയമത്തിലെ വകുപ്പ് എട്ട്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 എ എന്നിവ പ്രകാരമാണ് യെദ്യൂരപ്പയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. അമ്മക്കൊപ്പം സഹായം ചോദിച്ച് വന്ന 17 കാരിയോട് മോശമായി പെരുമാറി എന്നാണ് പരാതി. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തട്ടിപ്പ് കേസിൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പെൺകുട്ടിയുടെ അമ്മ സഹായത്തിനായി ബിഎസ് യെദ്യൂരപ്പയുടെ വസതിയിൽ പോയതെന്നാണ് റിപ്പോർട്ട്.
കൂടാതെ യെദ്യൂരപ്പ മാപ്പ് പറയുകയും കേസിൽ സഹായിക്കുമെന്നും പറഞ്ഞതായും ഈ സംഭവത്തെ കുറിച്ച് പുറത്ത് എവിടെയും പറയരുതെന്ന് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. യെദ്യൂരപ്പയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വര പ്രതികരിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ബിജെപി പാർലമെൻ്ററി ബോർഡ് അംഗവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ ലൈംഗികാരോപണം ഉയർന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കി. ഇതുകൂടാതെ പോക്‌സോ വകുപ്പ് ചുമത്തുകയും അറസ്റ്റ് ഭീഷണി നേരിടുകയും ചെയ്തതോടെ ബിഎസ് യെദ്യൂരപ്പയും പ്രതിസന്ധിയിലായിരിക്കുകയാണ്.
< !- START disable copy paste -->

Keywords: BJP, BS Yediyurappa, National, Police Booked, Karnataka, Chief Minister, POCSO, Act, Case, Assault, Minor, Case against BJP’s BS Yediyurappa for assaulting minor.