കാമുകിയെ ക്രൂരമായി മര്‍ദിച്ചു, ബോളിവുഡ് താരം കോഹ്ലിക്കെതിരെ കേസെടുത്തു
Jun 5, 2018, 15:44 IST
മുംബൈ: (www.kasargodvartha.com 05/06/2018) കാമുകിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ബോളിവുഡ് താരം അര്‍മാന്‍ കോഹ്ലിക്കെതിരെ കേസെടുത്തു. കാമുകിയും ലിവ് - ഇന്‍ പാര്‍ട്ണറുമായ നീരു രണ്‍ധാവയെ മര്‍ദിച്ചെന്ന പരാതിയിലാണ് കോഹ്ലിക്കെതിരെ പോലീസ് കേസെടുത്തത്. മുംബൈ സാന്റാക്രൂസ് സ്റ്റേഷനിലാണ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സാമ്പത്തിക പ്രശ്നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് അര്‍മാന്‍ നീരുവിനെ പിടിച്ച് തള്ളുകയും തുടര്‍ന്ന് സ്റ്റെയറില്‍ നിന്നും വീണ നീരുവിനെ മുടിക്ക് പിടിച്ച് തല തറയില്‍ ഇടിച്ചുവെന്നും ആരോപണമുണ്ട്.
തലയ്ക്ക് സാരമായി പരിക്കേറ്റ നീരുവിനെ മുംബൈയിലെ കോകിലാബന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെക്ഷന്‍ 323, 326, 504, 506 വകുപ്പുകള്‍ പ്രകാരമാണ് അര്‍മാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2015 മുതലാണ് ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയത്.
1992ല്‍ വിരോധി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അര്‍മാന്‍. പിന്നീട് സിനിമാ മേഖലയില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും ഇപ്പോള്‍ സല്‍മാന്‍ ഖാന്റെ ടെലിവിഷന്‍ പരിപാടിയായ ബിഗ് ബോസിലൂടെ വീണ്ടും പ്രത്യക്ഷമായിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: India, National, Mumbai, Entertainment, Actor, Love, Assault, case, complaint, Bollywood, Case Against Actor Armaan Kohli For Assaulting Live-In Partner.