ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ അകമ്പടി വാഹനമിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം
Sep 12, 2019, 10:57 IST
ജയ്പൂര്‍: (www.kasargodvartha.com 12.09.2019) ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ അകമ്പടി വാഹനമിടിച്ച് ആറു വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ മണ്ഡവാറിലെ തത്തര്‍പുര്‍ ഗ്രാമത്തിലുണ്ടായ അപകടത്തില്‍ മണ്ഡവാര്‍ സ്വദേശി സച്ചിനാണ് മരിച്ചത്. മോഹന്‍ ഭഗവതിന് അകമ്പടിയായുണ്ടായിരുന്ന പത്തോളം കാറുകളിലൊന്നാണ് അപകടം വരുത്തിയത്. സച്ചിനും മുത്തച്ഛനും സഞ്ചരിക്കുകയായിരുന്ന ഇരുചക്രവാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
രാജസ്ഥാനിലെ തിജാറില്‍ ഒരു പരിപാടിയില്‍ സംബന്ധിച്ച ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. രാജ്യത്ത് ഇസഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളയാളാണ് മോഹന്‍ ഭഗവത്. അപകടത്തില്‍പെട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, news, RSS, Accident, Death, Car, Killed, Car in RSS chief Mohan Bhagwat's convoy hits bike, kills 6-year-old < !- START disable copy paste -->