city-gold-ad-for-blogger

Accident | നാട്ടിലേക്ക് വരുന്നതിനിടെ ചായകുടിക്കാൻ റോഡരികില്‍ ബൈക്ക് നിർത്തി; കാർ ഇടിച്ചുതെറിപ്പിച്ചു; കർണാടകയിൽ 2 മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

car collides with bike 2 youths died 
Photo: Arranged

നഴ്സിങ് കോളജ് വിദ്യാർഥിയാണ് മരിച്ചവരിൽ ഒരാൾ 

ബെംഗ്ളുറു: (KasargodVartha) ഹൊസൂരിനടുത്ത് (Hosur) ധർമപുരിയില്‍ (Dharmapuri) ദേശീയപാതയിൽ മലപ്പുറം (Malappuram) സ്വദേശികളായ രണ്ടു യുവാക്കള്‍ വാഹന അപകടത്തിൽ (Accident) മരിച്ചു. പെരിന്തല്‍മണ്ണ രാമപുരം മേലേടത്ത് ഇബ്രാഹിം- സുലൈഖ താവലങ്ങല്‍ ദമ്പതികളുടെ മകൻ എം ബിൻഷാദ് (25), നഴ്സിങ് കോളജ് വിദ്യാർഥി തിരൂർ പയ്യനങ്ങാടി മച്ചിഞ്ചേരി ഹൗസിൽ കബീർ- ഹസ്നത്ത് ദമ്പതികളുടെ മകൻ നംഷി (23) എന്നിവരാണ് മരിച്ചത്.

ബെംഗ്ളുറു - സേലം ദേശീയപാതയില്‍ ധർമപുരി പാലക്കോടിനടുത്ത് നിർത്തിയിട്ട ബൈക്കില്‍ (Bike) നിയന്ത്രണംവിട്ട കാറിടിച്ചാണ് (Car) അപകടം. രണ്ട് ബൈക്കുകളിലായി വെള്ളിയാഴ്ച പുലർച്ചെ ബംഗളൂരുവിൽ നിന്ന് കൂട്ടുകാർക്കൊപ്പം നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു ബിൻഷാദും നംഷിയും.

ചായകുടിക്കാൻ റോഡരികില്‍ ബൈക്ക് നിർത്തിയപ്പോള്‍ നിയന്ത്രണം വിട്ടെത്തിയ കാർ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia