'യേശുവിന്റെ വേഷം ചെയ്യാനാവില്ല, പക്ഷേ..'; ഓൺലൈനിൽ കേസ് പരിഗണിക്കുന്നതിനിടെ സ്ത്രീയുമായി അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങൾ; വിവാദത്തിലായ അഭിഭാഷകന് മദ്രാസ് ഹൈകോടതി ശിക്ഷ വിധിച്ചു
Apr 14, 2022, 18:02 IST
ചെന്നൈ: (www.kasargodvartha.com 14.04.2022) ഓൺലൈൻ വിചാരണയ്ക്കിടെ യുവതിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ അഭിഭാഷകന് മദ്രാസ് ഹൈകോടതി രണ്ടാഴ്ചത്തെ തടവും 6000 രൂപ പിഴയും ശിക്ഷ വിധിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് പി എൻ പ്രകാശ്, ജസ്റ്റിസ് എ എ നക്കീരൻ എന്നിവരടങ്ങിയ ബെഞ്ച്, കോടതിക്ക് സദാചാര പൊലീസിംഗിൽ ഏർപെടാൻ കഴിയില്ലെന്നും പറഞ്ഞു.
'യേശുവിന്റെ വേഷം ചെയ്യാൻ ഞങ്ങൾ വളരെ ചെറുതാണ്, പക്ഷേ, ക്യാമറയിൽ കുടുങ്ങാത്ത ഭാഗ്യമുള്ള അല്ലെങ്കിൽ മിടുക്കരായ നിരവധി സന്താന കൃഷ്ണൻമാർ ജീവിതത്തിന്റെ വിവിധ തുറകളിൽ ഉണ്ടായിരിക്കാം എന്ന വസ്തുത ആർക്കും മറക്കാൻ കഴിയില്ല', ബെഞ്ച് വിധിയിൽ പറഞ്ഞു.
2021 ഡിസംബർ 20 നാണ് സംഭവം നടന്നത്, തത്സമയ ഹിയറിംഗ് നടക്കുന്നതിനിടെ അഭിഭാഷകനും യുവതിയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയുകയും കോടതി കാണുകയുമായിരുന്നു. പിന്നീട് ഇത് വൈറലായി. വിഷയത്തിൽ കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇന്റർനെറ്റിൽ നിന്ന് വീഡിയോ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ രെജിസ്ട്രിയോട് ബെഞ്ച് ഉത്തരവിട്ടു. സാമന്ത കൃഷ്ണന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
തന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കാരണം അഭിഭാഷകൻ തന്നെ ചൂഷണം ചെയ്യുകയാണെന്ന് വീഡിയോയിലെ സ്ത്രീ ആരോപിച്ചു. എന്നാൽ ആ സമയത്ത് വീഡിയോ ഓണാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് സന്താന കൃഷ്ണൻ വാദിച്ചു. അഭിഭാഷകൻ എന്ന നിലയിൽ സന്താന കൃഷ്ണൻ കോടതിയിൽ ഹാജരാകുമ്പോൾ മര്യാദ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി പറഞ്ഞു. വെർച്വൽ പ്ലാറ്റ്‌ഫോമിൽ നിന്ന് ലോഗ് ഔട് ചെയ്‌തതിന് ശേഷം അദ്ദേഹം ഈ പ്രവൃത്തിയിൽ ഏർപെട്ടിരുന്നെങ്കിൽ ഒരു പരാതിയും ഉണ്ടാകുമായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Keywords: News, National, Top-Headlines, Chennai, Woman, Case, High-Court, Court-order, 'Can't play Jesus but'; Lawyer sent to jail for making out during online hearing.
< !- START disable copy paste -->