പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട്; കേന്ദ്രമന്ത്രിസഭ തീരുമാനം പിന്‍വലിക്കണമെന്ന് യെച്ചൂരി
Aug 3, 2017, 17:32 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 03/08/2017) പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് അഭികാമ്യമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രോക്‌സി വോട്ട് അനുവദിക്കാനുള്ള കേന്ദ്രമന്ത്രിസഭ തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പകരം പ്രവാസികള്‍ക്ക് വിദേശ എംബസികളില്‍ വോട്ടു ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കിയിരുന്നു. പ്രവാസികള്‍ക്ക് നേരിട്ടു വോട്ടു ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പകരം പ്രതിനിധിയെ ഉപയോഗിച്ച് വോട്ടു രേഖപ്പെടുത്താമെന്നാണ് പുതിയ ബില്ലിലൂടെ പാസാക്കിയിരിക്കുന്നത്.
Keyword: news, National, New Delhi, Pravasi, Vote, Central govt, General secratary, Cabinet clears proxy voting for NRIs.