city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Job Cuts | ബൈജൂസ്‌ കനത്ത നടപടിയിലേക്ക്; 2500 ജീവനക്കാരെ പിരിച്ചുവിട്ടു; ലക്ഷ്യമിടുന്നത് ചിലവ് ചുരുക്കൽ

ന്യൂഡെൽഹി: (www.kasargodvartha.com) രാജ്യത്തെ പ്രമുഖ എഡ്‌ടെക് കംപനിയായ ബൈജൂസ് അതിന്റെ ഗ്രൂപ് കംപനികളിൽ നിന്നായി 2,500 ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപോർട്. ടോപർ, വൈറ്റ് ഹാട് ജൂനിയർ എന്നിവിടങ്ങളിൽ നിന്ന് ജൂൺ 27, 28 തീയതികളിൽ 1500 പേരെ പിരിച്ചുവിടുകയും പ്രധാന മേഖകളിൽ നിന്നുള്ള ഏകദേശം 1,000 ജീവനക്കാർക്ക് പിരിഞ്ഞുപോകുന്നതിന് ഇ-മെയിൽ അയച്ചതായും വൃത്തങ്ങളെ ഉദ്ധരിച്ച് മണികൺട്രോൾ റിപോർട് ചെയ്തു.
                
Job Cuts | ബൈജൂസ്‌ കനത്ത നടപടിയിലേക്ക്; 2500 ജീവനക്കാരെ പിരിച്ചുവിട്ടു; ലക്ഷ്യമിടുന്നത് ചിലവ് ചുരുക്കൽ

ടോപർ, വൈറ്റ്ഹാറ്റ് ജൂനിയർ എന്നിവയിൽ സെയിൽസ്, മാർകറ്റിംഗ്, ഓപറേഷൻസ്, കണ്ടന്റ്, ഡിസൈൻ ജോലികൾ ചെയ്യുന്ന മുഴുവൻ സമയ, കരാർ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സ്‌കൂളുകളും കോളജുകളും, ട്യൂഷൻ സെന്ററുകളും വീണ്ടും തുറക്കുകയും ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കുകയും ചെയ്‌തതോടെ എഡ്ടെക് കംപനികൾ പ്രതിസന്ധിയിലാണ്. ഈ പശ്ചാത്തത്തിലാണ് ബൈജൂസ്‌ കനത്ത നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

ടോപർ ലേണിംഗ് പ്ലാറ്റ്‌ഫോമിലെ 300 ജീവനക്കാരോടും കോഡിംഗ് പ്ലാറ്റ്‌ഫോമായ വൈറ്റ്ഹാറ്റ് ജൂനിയറിലെ മറ്റൊരു 300 ജീവനക്കാരോടും പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടതായി ബുധനാഴ്ച ഐഎഎൻഎസ് റിപോർട് ചെയ്തിരുന്നു. നേരത്തെ, ഏപ്രിൽ-മെയ് മാസങ്ങളിൽ ഓഫീസിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് 1,000-ലധികം ജീവനക്കാർ രാജിവെച്ചിരുന്നു.

രാജ്യത്തെ പ്രമുഖ എഡ്‌ടെക് കംപനികളായ അൺകാഡമി, വൈറ്റ്ഹാറ്റ് ജൂനിയർ, വേദാന്തു, ഫ്രണ്ട്റോ, ഉദയ്, ലിഡോ ലേണിംഗ് തുടങ്ങിയവ രാജ്യത്ത് പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. കഴിഞ്ഞവർഷം 2.5 ബില്യൺ ഡോളറിന് 10 ലധികം കംപനികളെ ബൈജൂസ്‌ ഏറ്റെടുത്തിരുന്നു. ആകാശ് എജ്യുകേഷണൽ സർവീസസ് ഏറ്റെടുക്കുന്നതിനുള്ള നടപടികളിലാണ് ബൈജൂസ്‌. ഇതിന്റെ ഭാഗമായി ഓഹരി ഉടമകൾക്കുള്ള പേയ്‌മെന്റുകൾ വൈകിപ്പിച്ചുവെന്ന റിപോർടുകൾക്കിടയിലാണ് പിരിച്ചുവിടൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഡെൽഹി ആസ്ഥാനമായുള്ള ഓഫ്‌ലൈൻ ടെസ്റ്റ് സേവന ദാതാക്കളായ ആകാശിനെ ബൈജു കഴിഞ്ഞ വർഷം ഒരു ബില്യൺ ഡോളറിനാണ് ഏറ്റെടുത്തത്. ഏറ്റെടുക്കൽ നടപടികൾ ഓഗസ്റ്റിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കംപനി വൃത്തങ്ങൾ പറഞ്ഞു.

ബെംഗ്ളുറു ആസ്ഥാനമായുള്ള ബൈജൂസ്‌ ആപ് ഏകദേശം 150 ദശലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഉപഭോക്താക്കൾ പ്രതിദിനം ശരാശരി 71 മിനിറ്റ് ആപ് ചിലവഴിക്കുന്നതായി അതിന്റെ വെബ്‌സൈറ്റിൽ പറയുന്നു. ഫേസ്ബുക് സ്ഥാപകൻ മാർക് സക്കർബർഗിന്റെ ചാൻ-സകർബർഗ് ഇനിഷ്യേറ്റീവ്, നാസ്പേഴ്‌സ് ലിമിറ്റഡ്, ടൈഗർ ഗ്ലോബൽ മാനജ്‌മെന്റ്, സെക്വോയ ക്യാപിറ്റൽ ഇൻഡ്യ എന്നിവയുൾപെടെ പ്രമുഖ ആഗോള നിക്ഷേപകരുമുണ്ട് ഇതിന്.

കോവിഡിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടതോടെയാണ് ഓൺലൈൻ ക്ലാസുകളുടെ ജനപ്രീതി കുതിച്ചുയർന്നതും എഡ്‌ടെക് കംപനികൾക്ക് നേട്ടമായതും. ബൈജൂസ് ഈ വർഷം 800 മില്യൻ ഡോളർ സമാഹരിച്ച് അതിന്റെ മൂല്യം 22 ബില്യൻ ഡോളറായി ഉയർത്തിയിരുന്നു. ബിസിനസ് അതിവേഗം വിപുലീകരിക്കുന്നതിനായി ഒരു ബില്യൻ ഡോളറിന്റെ വിദേശ ഏറ്റെടുക്കൽ ധനസഹായം സമാഹരിക്കുന്നതിനുള്ള ചർചകളും കംപനി നടത്തുന്നതായി റിപോർടുണ്ട്. യുഎസ്, യുകെ, ബ്രസീൽ, ഇൻഡോനേഷ്യ, മെക്‌സികോ, ഓസ്‌ട്രേലിയ എന്നിവയുൾപെടെയുള്ള രാജ്യങ്ങളിലെ സ്‌കൂൾ കുട്ടികളെ പഠിപ്പിക്കുന്ന ഇൻഡ്യയിലെയും മറ്റിടങ്ങളിലെയും അധ്യാപകരുമായി സഹകരിച്ച് ബൈജൂസ്‌ അതിന്റെ പ്രവർത്തനം വിപുലീകരിച്ചതായി ഈ വർഷം ആദ്യം ബ്ലൂംബെർഗ് റിപോർട് ചെയ്തിരുന്നു. കംപനിയിലുണ്ടായ മികച്ച വളര്‍ചയ്ക്ക് പിന്നാലെയാണ് ചിലവ് കുറയ്ക്കലിലേക്ക് കംപനി കടന്നിരിക്കുന്നത്.

Keywords: News, National, Top-Headlines, Job, Worker, Employees, Report, Application, Business,  Job Cuts, lay off 2,500 employees as part of the cost-cutting drive: Report.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia