Court Order | ഓൺലൈൻ ക്ലാസ് ഇഷ്‍ടപ്പെട്ടില്ല; റീഫണ്ട് ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് പരാതി; ഉപഭോക്താവിന് 44,500 രൂപ നൽകാൻ ബൈജൂസിനോട് കോടതി
ലുധിയാന: (www.kasargodvartha.com) പഞ്ചാബിലെ ലുധിയാന സ്വദേശിയുടെ പരാതിയിൽ ഓൺലൈൻ ക്ലാസിനായി അടച്ച 44,500 രൂപ തിരികെ നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, എഡ്ടെക് കമ്പനിയായ ബൈജൂസിനോട് ഉത്തരവിട്ടു. നഷ്ടപരിഹാരവും കോടതി ചിലവ് ഇനത്തിലുമായി 7,000 രൂപ നൽകാനും നിർദേശിച്ചിട്ടുണ്ട്.
2019 നവംബർ മുതൽ പേയ്‌മെന്റ് തീയതി വരെ ബൈജൂസ് നഷ്ടപരിഹാരവും കോടതി ചിലവുകളും പ്രതിവർഷം എട്ട് ശതമാനം പലിശ സഹിതം നൽകണമെന്ന് വിധിയിൽ പറയുന്നു. റിതു ഗോയൽ എന്ന യുവതിയാണ് കോടതിയെ സമീപിച്ചത്.
44,500 രൂപ റീഫണ്ടും പലിശയും നഷ്ടപരിഹാരവുമായി 50,000 രൂപയും കോടതി ചിലവുകൾക്കായി 15,000 രൂപയും ആവശ്യപ്പെട്ടാണ് അവർ പരാതി നൽകിയത്. 2019 ഒക്ടോബർ ആറിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ തന്റെ മകൾ അനന്യക്ക് വേണ്ടി ബൈജൂസിന്റെ ഓൺലൈൻ ലേണിംഗ് പ്രോഗ്രാമിൽ ചേർന്നതായി അവർ പറഞ്ഞു.
തൃപ്തിയില്ലെങ്കിൽ 15 ദിവസത്തിനുള്ളിൽ പ്രോഗ്രാം തിരികെ നൽകാമെന്ന് ബൈജൂസ് പ്രതിനിധികൾ അറിയിച്ചിരുന്നതായും തന്റെ മകൾക്ക് ആപ്പിൽ നിന്ന് muhc ആനുകൂല്യം ലഭിച്ചില്ലെന്നും 13-ാം ദിവസം റീഫണ്ട് ആവശ്യപ്പെട്ട് മെയിൽ അയച്ചതായും റിതു പരാതിയിൽ പറയുന്നു. കമ്പനി ഇക്കാര്യം വേഗത്തിൽ പരിഗണിച്ചില്ലെന്നും ഒടുവിൽ പണം തിരികെ നൽകാൻ വിസമ്മതിച്ചുവെന്നും അവർ ആരോപിച്ചു.
കമ്പനിയുടെ അന്യായമായ വ്യാപാര സമ്പ്രദായം മാനസിക വേദനയ്ക്കും പീഡനത്തിനും കാരണമായെന്നും ഗോയൽ പരാതിയിൽ പറഞ്ഞു. തുടർന്ന് വാദം കേട്ട ശേഷമാണ് യുവതിക്ക് അനുകൂലമായ വിധിയുണ്ടായത്.
Keywords: National,Punjab,news,Top-Headlines,Latest-News,court order,complaint, online class, BYJU’s directed to refund ₹44,500 to city resident.