വൃക്ക രോഗിയായ വീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
May 4, 2014, 18:15 IST
മംഗലാപുരം: (www.kasargodvartha.com 04.05.2014) വൃക്ക രോഗിയായ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്താപുരത്തെ ഗായത്രി ടിമ്പേഴ്‌സ് ഡിപ്പോ ഉടമ കെ. നാഗരാജന്റെ ഭാര്യ പ്രേമ (43) യാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹം കുളത്തില്‍ കാണപ്പെട്ടത്.
ഏതാനും മാസമായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയുന്ന പ്രേമ അതില്‍ മനംനൊന്ത് കുളത്തില്‍ ചാടി ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. ശനിയാഴ്ച രാവിലെ വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള കുളത്തിലാണ് മൃതദേഹം കാണപ്പെട്ടത്. വീട്ടില്‍ നിന്നും ഇവരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
അസഹ്യമായ വേദന സഹിക്കാന്‍ വയ്യാത്തത് കൊണ്ടാണ് താന്‍ ഈ കടുംകൈ ചെയ്യുന്നതെന്ന് ആത്മഹത്യാ കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. കുട്ടികളെ നന്നായി നോക്കണമെന്നും തല്ലൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തിന് 5,000 രൂപ കൊടുക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഇവരുടെ രണ്ട് മക്കള്‍ ബാംഗ്ലൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.
കുന്താപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Mangalore, House, Wife, Death, Obituary, National, Prema, Nagaraj, Saturday, Illness, Businessman's wife ends life due to illness.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067