city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബ്ലേഡുകാരന്റെ ഭീഷണി; വ്യവസായിയും കുടുംബവും വിഷം കഴിച്ച് മരിച്ച നിലയില്‍

മംഗലാപുരം: (www.kasargodvartha.com 29.05.2014) വ്യവസായിയേയും ഭാര്യയേയും മകനേയും വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഹുബ്ലിയിലെ വ്യവസായി മഹന്തേഷ് മല്ലികാര്‍ജുന്‍ ധവാന്‍ (46), ഭാര്യ ശോഭ (38), മകന്‍ അമോഗ് (12) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് കുടുംബത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. വാട്ട്‌സ് ആപ്പില്‍ മഹന്തേഷ് അയച്ച ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി. ഹുബ്ലിയിലെ ഒരു ജ്വല്ലറി ഉടമയും അദ്ദേഹത്തിന്റെ രണ്ട് മക്കളും സാമ്പത്തിക ഇടപാടുകള്‍ കാരണം തന്നെ മാനസികമായി പീഡിപ്പിക്കുന്നതില്‍ മനം നൊന്താണ് ആത്മഹത്യയെന്ന് കുറിപ്പില്‍ പറയുന്നു.

ധാര്‍വാഡ് ബേലൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇന്‍ഡസ്ട്രിയല്‍ വാള്‍വ് നിര്‍മ്മാണ ബിസിനസ് നടത്തി വരികയായിരുന്നു മരിച്ച മഹന്തേഷ്. മകന്റെ മെഡിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ഗോവയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് മഹന്തേഷും കുടുംബവും ചൊവ്വാഴ്ച വീട്ടില്‍ നിന്നിറങ്ങിയത്. ബുധനാഴ്ച ബെല്‍ഗാമിലെ ഒരു ഹോട്ടല്‍ മുറിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ ഇവര്‍ വിഷം കഴിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.

ആത്മഹത്യയ്ക്ക് മുമ്പ് ശോഭ തന്റെ സഹോദരനെ വിളിച്ച് അദ്ദേത്തിനും കുടുംബത്തിനും നന്മകള്‍ ആശംസിച്ചിരുന്നു. പിന്നീട് പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. സഹോദരന്‍ തിരിച്ച് വിളിച്ചെങ്കിലും പിന്നീട് ഫോണ്‍ എടുത്തില്ല. സംശയം തോന്നിയ സഹോദരന്‍ വിവരം ഹുബ്ലിയിലെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബെല്‍ഗാമിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് ഫോണ്‍ ചെയ്തതെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്നംഗ കുടുംബത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ജില്ലാ ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.

സംഭവത്തില്‍ പ്രകോപിതരായ ബന്ധുക്കളും സുഹൃത്തുക്കളും ഹുബ്ലിയിലെ ജ്വല്ലറി ഉപരോധിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ 40 മിനുട്ടോളം ജ്വല്ലറിക്ക് പുറത്ത് പൊതുദര്‍ശനത്തിന് വെക്കുകയും ചെയ്തു. ജ്വല്ലറി ആ സമയത്ത് അടഞ്ഞ് കിടക്കുകയായിരുന്നു. പോലീസ് എത്തിയാണ് സംഘര്‍ഷാവസ്ഥ നീക്കിയത്. ഹുബ്ലിയിലെ ജ്വല്ലറി ഉടമ നിരവധി പേര്‍ക്ക് കൊള്ളപ്പലിശക്ക് പണം നല്‍കി വഞ്ചന നടത്തിയതായി നാട്ടുകാര്‍ ആരോപിച്ചു. മഹന്തേഷിന്റേയും കുടുംബത്തിന്റേയും മരണത്തിനുത്തരവാദി ഈ ജ്വല്ലറി ഉടമയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

ബ്ലേഡുകാരന്റെ ഭീഷണി; വ്യവസായിയും കുടുംബവും വിഷം കഴിച്ച് മരിച്ച നിലയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords:  Businessman, family commit suicide over bad loan, Mahantesh Mallikarjun Dhawan, Shobha, Amogh, WhatsApp, industrial valve manufacturing, Dharwad, Belgaum, Protest outside shop

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia