ബസും കോഴിവണ്ടിയും കൂട്ടിമുട്ടി യുവാവ് മരിച്ചു
Aug 12, 2013, 12:39 IST
മംഗലാപുരം: കോഴികളെ കയറ്റിക്കൊണ്ടുപോവുകയായിരുന്ന ലോറിയും ബസും കൂട്ടിമുട്ടി യുവാവ് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ മംഗലാപുരം കുടുപ്പുവിലാണ് അപകടമുണ്ടായത്.
ബജല്‍ ഫൈസല്‍ നഗറിലെ അഫ്‌റോസ് എന്ന അപ്പു (25) ആണ് മരിച്ചത്. ലോറിയിലെ ജീവനക്കാരനാണ് ഇയാള്‍. ആല്‍വറസ് ട്രാവല്‍സ് ബസുമായി കോഴിവണ്ടി കൂട്ടിമുട്ടുകയായിരുന്നു. കുടുപ്പുവില്‍വെച്ച് ഒരു ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് ബസ് കോഴിവണ്ടിയിലിടിച്ചതെന്ന് പറയുന്നു.
തീര്‍ത്ഥഹള്ളിയില്‍ നിന്ന് മംഗലാപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു കോഴികള്‍. ബസ് മംഗലാപുരത്ത് നിന്ന് വാമഞ്ചൂരിലേക്ക് പോവുകയായിരുന്നു. ലോറി ഡ്രൈവര്‍ ഫൈസല്‍ നഗറിലെ അബ്ദുല്‍ ലത്തീഫ്, ക്ലീനര്‍ ഉള്ളാളിലെ നൂറുല്ല എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തില്‍ നിരവധി കോഴികളും ചത്തു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാല് ടണ്ണോളം കോഴികളാണ് ലോറിയിലുണ്ടായത്. കങ്കനാടി റൂറല്‍ പോലീസ് കേസെടുത്തു.
Also read:
സലിം രാജിനെ മുഖ്യമന്ത്രിയുടെ കുടുംബവുമായി ചേര്‍ത്തു വിവാദം ശക്തമാക്കാന്‍ വി.എസ്

Keywords: Mangalore, Chicken, Obituary, Accident, National, Dead, Injured, Hospital, Lorry, Buss, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.