Emaar CEO detained at IGI airport | ദുബൈ ആസ്ഥാനമായുള്ള ഇഅമാർ ഗ്രൂപിൻറെ സിഇഒ അമിത് ജെയിനിനെ ഡെല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു
Jun 26, 2022, 11:17 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) ദുബൈ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് ഡെവലപറും ഇഅമാർ പ്രോപര്‍ടീസ് ഗ്രൂപ് സിഇഒമായ അമിത് ജെയിനിനെ വെള്ളിയാഴ്ച വൈകുന്നേരം ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (IGIA) കുറച്ചുനേരം തടഞ്ഞുവച്ചു. ദുബെയില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ എത്തിയതായിരുന്നു ഇദ്ദേഹം.
'ഇന്‍ഡ്യന്‍ പൗരനായ അമിത് ജെയിന്‍ എന്ന യാത്രക്കാരനെ ദുബൈയില്‍ നിന്നുള്ള ഇകെ-516 ഇമിഗ്രേഷനില്‍ തടങ്കലിലാക്കിയിരിക്കുകയാണ്,' ഒരു മുതിര്‍ന്ന പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎന്‍ഐ റിപോർട് ചെയ്തു. വിമാനത്താവളത്തിലെ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ പിന്നീട് വിട്ടയച്ചതായി ഇഅമാർ ഗ്രൂപ് പ്രസ്താവനയില്‍ അറിയിച്ചു.
'അമിത് ജെയിന്‍ ഇമിഗ്രേഷന്‍ അധികാരികളുമായി ചെറിയ ആശയവിനിമയം നടത്തി. കൂടാതെ, ഇഅമാർ ഇന്‍ഡ്യയുടെ ദൈനംദിന മാനജ്മെന്റിലും നിയന്ത്രണത്തിലും അദ്ദേഹം ഉള്‍പെട്ടിട്ടില്ല', ഇഅമാർ ഇന്‍ഡ്യയുടെ വക്താവ് പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ബുര്‍ജ് ഖലീഫയുടെ നിര്‍മാതാവായ ഇഅമാർ ദുബൈയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് നിര്‍മാതാക്കളുടെ പട്ടികയിലുള്ളയാളാണ്. ദുബൈ ഗവണ്‍മെന്റിന് ഈ കംപനിയല്‍ ഒരു ചെറിയ ഓഹരിയുണ്ട്
2019 നവംബറില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പരാതിക്കാരന്‍ വാങ്ങിയ ഭൂമി കൈമാറുന്നത് വൈകുന്നതുമായി ബന്ധപ്പെട്ട് ഗ്രൂപ് സിഇഒക്കെതിരെ കേസെടുത്തിട്ടുള്ളതിനാല്‍ നേരത്തെ പഞ്ചാബ് പൊലീസ് എമാറിനെതിരെ ലുക് ഔട് സര്‍കുലര്‍ (എല്‍ഒസി) പുറപ്പെടുവിച്ചിരുന്നു. 'പഞ്ചാബ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ നമ്പര്‍ 200/2019 u/s 420/406/120B IPC പ്രകാരം അമിത് ജെയ്ന്‍ പിടികിട്ടാപുള്ളിയാണ്. ലുക് ഔട് സര്‍കുലര്‍ നമ്പര്‍ 2022412989 രൂപ്നഗര്‍ എസ്പി (ഐഎന്‍വി) ആണ് പുറപ്പെടുവിച്ചത്. തടങ്കലില്‍ വയ്ക്കുക, ലോകല്‍ പൊലീസിന് കൈമാറുക, അറിയിക്കുക എന്നാണ് സര്‍കു ലറില്‍ പറയുന്നത്', ഒരു മുതിര്‍ന്ന പഞ്ചാബ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എഫ്ഐആറുമായി ബന്ധപ്പെട്ട് ജൂണ്‍ 17ന് പഞ്ചാബ് പൊലീസ് ഇമിഗ്രേഷന്‍ അതോറിറ്റിക്ക് കത്തെഴുതിയിരുന്നു.
യുഎഇ ആസ്ഥാനമായുള്ള എമിറാതി മള്‍ടിനാഷനല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് കംപനിയാണ് ഇഅമാർ പ്രോപര്‍ടീസ് അല്ലെങ്കില്‍ ഇഅമാർ ഡെവലപ്മെന്റ്. ഇത് ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍കറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു പൊതു ജോയിന്റ്-സ്റ്റോക് കംപനിയാണ്, 2021 ജൂണ്‍ വരെ 15.5 ബില്യൻ ഡോളറിന്റെ മൂല്യമുണ്ട് ഇതിന്. കംപനി അന്താരാഷ്ട്ര തലത്തില്‍ പ്രോപര്‍ടി വികസനവും മാനജ്‌മെന്റ് സേവനങ്ങളും നല്‍കുന്നു. ആറ് ബിസിനസ് സെഗ്മെന്റുകളും 60 സജീവ കംപനികളുമായി, മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രികയിലുടനീളമുള്ള 36 വിപണികളില്‍ ഇഅമാറിന് പങ്കാളിത്തമുണ്ട്.

Keywords: Burj Khalifa developer Amit Jain detained at Delhi airport, National, Newdelhi, News, Top-Headlines, Airport, Dubai, Report, Police, Punjab, Burj khalifa.