CM Siddaramaiah | കര്‍ണാടക ബണ്ട് സമുദായ വികസന കോര്‍പറേഷന്‍ സംബന്ധിച്ച പ്രഖ്യാപനം അടുത്ത ബജെറ്റില്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി
മംഗളൂരു: (KasargodVartha) കര്‍ണാടക ബണ്ട് സമുദായ വികസന കോര്‍പറേഷന്‍ സംബന്ധിച്ച പ്രഖ്യാപനം അടുത്ത സംസ്ഥാന ബജറ്റില്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ. ശനിയാഴ്ച ഉഡുപ്പിയില്‍ ലോക ബണ്ട്‌സ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകമെമ്പാടും ബിസിനസ് രംഗത്ത് വ്യാപിച്ചു കിടക്കുന്ന ബണ്ട് സമുദായം കര്‍ണാടകയുടെ പൈതൃകത്തിലും സംസ്‌കാരത്തിലും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മംഗളൂരു, ഉഡുപ്പി മേഖലകളില്‍ ഇത് എടുത്തു പറയേണ്ടതാണ്. ഉഡുപ്പി ജില്ല ചുമതല വഹിക്കുന്ന മന്ത്രി ലക്ഷ്മി ഹെബ്ബാല്‍കര്‍ അധ്യക്ഷത വഹിച്ചു.
കര്‍ണാടക നിയമസഭ സ്പീകര്‍ യു ടി ഖാദര്‍, സ്വാമി ഡോ. വിശ്വ സന്തോഷ് ഭാരതി, സ്വാമി സുഗുണീന്ദ്ര തീര്‍ഥ, ബണ്ട് അസോസിയേഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഐകല ഹരീഷ് ഷെട്ടി, കന്യാന സദാശിവ ഷെട്ടി, എംഎല്‍എമാരായ അശോക് കുമാര്‍ റൈ, യശ്പാല്‍ സുവര്‍ണ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Bunts Development Corporation, Announced, Budgte, CM, Siddaramaiah, News, Top-Headlines, Inauguration, Karnataka, National, National News, Bunts Development Corporation to be Announced in Next Budget: CM Siddaramaiah.