പാക് വെടിവെപ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു
Sep 15, 2017, 10:01 IST
ശ്രീനഗര്‍: (www.kasargodvartha.com 15.09.2017) പാക് വെടിവെപ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഇന്ത്യാ- പാക് നിയന്ത്രണരേഖയില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ കോണ്‍സ്റ്റബിള്‍ ബ്രിജേന്ദ്ര ബഹാദൂര്‍ ആണ് കൊല്ലപ്പെട്ടത്. മറ്റൊരു സൈനികന് പരിക്കേറ്റു. ജമ്മുവിലെ ആര്‍എസ് പുരയിലെ അര്‍ണിയ സബ് സെക്ടറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വെടിവെപ്പുണ്ടായത്.
പാക് സൈന്യം ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ബിഎസ്എഫ് ശക്തമായി തിരിച്ചടി നടത്തി. മേഖലയില്‍ ശക്തമായ പോരാട്ടം നടക്കുകയാണെന്നാണ് റിപോര്‍ട്ട്. മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉള്‍പ്പെടെയുള്ള ആക്രമണമാണ് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, news, Top-Headlines, Killed, BSF Soldier Killed In Pakistan Rangers Firing In Jammu And Kashmir's Arnia Sector
Keywords: National, news, Top-Headlines, Killed, BSF Soldier Killed In Pakistan Rangers Firing In Jammu And Kashmir's Arnia Sector