city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഴമെന്ന് കരുതി മൃഗവേട്ടക്കായി സൂക്ഷിച്ച നാടന്‍ ബോംബ് കടിച്ചു; എട്ടു വയസുകാരന് ഗുരുതര പരിക്ക്

ചെന്നൈ: (www.kvartha.com 07.07.2020) പഴമെന്ന് കരുതി തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലക്ക് സമീപം വനാതിര്‍ത്തിയില്‍ മൃഗവേട്ടക്കായി സൂക്ഷിച്ച നാടന്‍ ബോംബ് കടിച്ച എട്ടു  വയസുകാരന് ഗുരുതര പരിക്ക്. ചെങ്കം മേല്‍കരിയമംഗലം വനഭാഗത്തോട് ചേര്‍ന്ന കമലക്കണ്ണന്റെ മകന്‍ ദീപക്കിനാണ് പരിക്കേറ്റത്. കൃഷിയിടത്തില്‍ കളിക്കുന്നതിനിടെയാണ് പന്തിന്റെ ആകൃതിയിലുള്ള സ്‌ഫോടക വസ്തു ശ്രദ്ധയില്‍പ്പെട്ടു.

തുടര്‍ന്ന് ഇതെടുത്ത് കൗതുകത്തോടെ കടിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. താടിക്കും വലതുകൈക്കും പരിക്കേറ്റ കുട്ടിയെ തിരുവണ്ണാമല ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം മൃഗവേട്ടസംഘത്തെ പിടികൂടാന്‍ ചെങ്കം ഡി എസ് പി ചിന്നരാജിന്റെ നേതൃത്വത്തിലുള്ള ടീമിനെ നിയോഗിച്ചു.

പഴമെന്ന് കരുതി മൃഗവേട്ടക്കായി സൂക്ഷിച്ച നാടന്‍ ബോംബ് കടിച്ചു; എട്ടു വയസുകാരന് ഗുരുതര പരിക്ക്

Keywords:  Chennai, News, National, Child, Boy, Bomb, Injured, hospital, Medical College, Explode, Boy who bites into countrymade bomb, suffers jaw injury after it explodes

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia