ഇന്‍ഡ്യന്‍ സിനിമയിലെ ഏറ്റവും മികച്ച താരത്തിന് 51-ാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയ
മുംബൈ: (www.kasargodvartha.com 04.11.2021) മികച്ച പ്രകടനങ്ങളാല്‍ ആരാധകരുടെ മനസില്‍ ഇടംനേടിയ തബുവിന് 51-ാം പിറന്നാള്‍. പ്രധാനമായും ഹിന്ദി ചലച്ചിത്ര മേഖലയിലും തമിഴ്, തെലുങ്ക്, മലയാളം എന്നീഭാഷകളിലും അഭിനയിക്കുന്ന നടി തബുവിന്റെ മുഴുവന്‍ പേര് തബസും ഹാശ്മി എന്നാണ്.
താരം ജനിച്ച് കഴിഞ്ഞ് അധിക നാളാവുന്നതിന് മുന്‍പ് തന്നെ മാതാ പിതാക്കള്‍ വിവാഹ മോചനം നേടിയതിനാല്‍ വളര്‍ന്നത് സ്‌കൂള്‍ അധ്യാപികയായ മാതാവിന്റേയും ഗണിത ശാസ്ത്ര പ്രൊഫസര്‍ ആയിരുന്ന മുത്തച്ഛന്റേയും കൂടെയാണ്. 15 വയസുള്ളപ്പോഴാണ് താരത്തിന്റെ സിനിമാ പ്രവേശനം. ഒരു നായികയായി ആദ്യമായി അഭിനയിച്ചത് തെലുഗു ചിത്രമായ കൂലി നം:1 എന്ന ചിത്രത്തിലാണ്.
1994ല്‍ പുറത്തിറങ്ങിയ 'വിജയ് പഥ്' എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. ഈ ചിത്രത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. അതിനു ശേഷം ഒരുപാട് നല്ല ചിത്രങ്ങളില്‍ താരം അഭിനയിച്ചു. 'മാചീസ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചു.
ഇന്‍ഡ്യ-പാകിസ്താന്‍ യുദ്ധത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച 'ബോര്‍ഡര്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ക്രിടിക്‌സ് അവാര്‍ഡ് ലഭിച്ചു.
2001ല്‍ മധുര്‍ ഭണ്ടാര്‍കര്‍ നിര്‍മിച്ച 'ചാന്ദ്‌നി ബാര്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. പിന്നീട് ഉള്ള വര്‍ഷങ്ങളില്‍ തബു സഹ നടിയായി ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു.
ഇന്‍ഡ്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് താനെന്ന് തെളിയിച്ച താരത്തിന് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് പിറന്നാള്‍ ആശംസകള്‍ നേരുന്നത്.
Keywords: News, National, India, Top-Headlines, Mumbai, Entertainment, Birthday, Social-Media, Bollywood star Tabu celebrates his 51st birthday