city-gold-ad-for-blogger

കാണാതായ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ പുഴയില്‍

മംഗലാപുരം: (www.kasargodvartha.com 01.05.2014) കാണാതായ യുവാവിന്റെ പാതി അഴുകിയ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ പുഴയില്‍ കണ്ടെത്തി. ജെപ്പു സ്വദേശിയും സിറ്റി സെന്‍ട്രല്‍ മാള്‍ ലൈഫ് സ്‌റ്റൈല്‍ സ്‌റ്റോറിലെ ജീവനക്കാരനുമായ ജുനൈദ് ഷേയ്ഖ് (20) ആണ് മരിച്ചത്.

മെയ് ഒന്നിന് ഉച്ചയ്ക്ക് നേത്രാവതി പുഴയില്‍ ഉളിയ ഭാഗത്തു കൂടി മൃതദേഹം ഒഴുകിപ്പോവുകയായിരുന്നു. ഏപ്രില്‍ 29ന് പതിവു പോലെ ജോലിക്കു പോയ ജുനൈദിനെ കാണാതാവുകയായിരുന്നു. ഇത് സംബന്ധിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ ജുനൈദ് ബന്ധുവായ സുഹൈലിനെ ഫോണില്‍ വിളിച്ചിരുന്നു. തന്റെ എ.ടി. എം. കാര്‍ഡ് മോര്‍ഗന്‍സ് ഗേറ്റിലെ ഒരു കടയില്‍ ഉണ്ടെന്നും അതെടുത്ത് തന്റെ മാസ ശമ്പളം പിന്‍വലിച്ച് മാതാവിനെ ഏല്‍പ്പിക്കണമെന്നും പറഞ്ഞിരുന്നുവത്രേ.  ജുനൈദിന്റെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഉള്ളാള്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ജുനൈദിന് മാതാപിതാക്കളും ഒരു സഹോദരനും സഹോദരിയുമുണ്ട്.

കാണാതായ യുവാവിന്റെ  മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ പുഴയില്‍ ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ശ്രീനഗറില്‍ സുരക്ഷാ സേനയുടെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

Keywords: Mangalore, River, Junaid Sheik, Life Style Store, Complaint, Police, Case, Died Body, Phone, A.T.M Card, Gate, Mother

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia