Protest | കര്‍ണാടക തിരഞ്ഞെടുപ്പ്: മന്ത്രിയുടെ മണ്ഡലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കി വീടിന്റെ ഗേറ്റില്‍ ബോര്‍ഡ്
Apr 10, 2023, 11:51 IST
മംഗ്ളുറു: (www.kasargodvartha.com) ജില്ലയില്‍ തുറമുഖ മന്ത്രി എസ് അങ്കാറ പ്രതിനിധാനം ചെയ്യുന്ന സുള്ള്യ മണ്ഡലത്തിലെ വീടിന്റെ ഗേറ്റില്‍ 'രാഷ്ട്രീയ പാര്‍ടികള്‍ക്ക് പ്രവേശനമില്ല' ബോര്‍ഡ്. സുള്ള്യ അജ്ജവറയില്‍ ഗോപാലകൃഷ്ണയുടെ രാധാമുകുന്ദ മുണ്ടോളി മൂലെ വീടിന്റെ ഗേറ്റിലാണ് കന്നഡയില്‍ ഞായറാഴ്ച ബോര്‍ഡ് കെട്ടിവെച്ചത്.
തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ബാനറുകള്‍ ഈ പ്രദേശത്ത് നാട്ടുകാര്‍ പലേടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. റോഡ് നിര്‍മാണത്തിനായി തന്റെ കൃഷിഭൂമിയില്‍ നിന്ന് വന്‍തോതില്‍ മണ്ണെടുക്കാന്‍ അനുമതി നല്‍കിയതായി ഗോപാലകൃഷ്ണ പറഞ്ഞു. ആ പ്രവൃത്തി പൂര്‍ത്തിയായെങ്കിലും അധികൃതര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് അദ്ദേഹം പറയുന്നു.
മഴയില്‍ തന്റെ കൃഷിഭൂമിയും വിളകളും നശിക്കുന്ന അവസ്ഥയാണുണ്ടായത്. മന്ത്രികൂടിയായ മണ്ഡലം എംഎല്‍എ, ഗംഗ കല്ല്യാണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാം ശരിയാക്കാം എന്ന് പറഞ്ഞത് വെറുംവാക്കായി. സമാന പ്രശ്‌നങ്ങള്‍ പ്രദേശവാസികള്‍ നേരിടുന്ന സാഹചര്യത്തിലാണ് അടുത്ത മാസം 10 ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ നാട്ടുകാര്‍ ഒരുങ്ങുന്നതെന്ന് ഗോപാലകൃഷ്ണ പറഞ്ഞു.
Keywords: Protest, Politics, Party, Election, Karnataka, Natives, Minister, MLA, Manglore-News, News, National, Top-Headlines, Board placed at gate of house banning political parties in minister's constituency. < !- START disable copy paste -->