Killed | മംഗ്ളുറു നെഹ്റു മൈതാനിയിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട നിലയിൽ; 4 പേർ പൊലീസ് കസ്റ്റഡിയിൽ
Apr 19, 2023, 12:13 IST
മംഗ്ളുറു: (www.kasargodvartha.com) നഗര ഹൃദയ ഭാഗത്തെ നെഹ്റു മൈതാനിയിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. മംഗ്ളൂറിനടുത്ത ബണ്ട് വാൾ പൊളനി സ്വദേശി ജനാർദന ബരിൻജ പൂജാരിയാണ് (42) ചൊവ്വാഴ്ച സന്ധ്യയോടെ അക്രമത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു.
ജില്ല ഭരണകൂടവും പൊലീസ് ഐജി, മംഗ്ളുറു സിറ്റി പൊലീസ് കമീഷണർ ഓഫീസുകൾ എന്നിവയുടെ പരിസരത്താണ് അക്രമം നടന്ന മൈതാനം. മൈതാനത്ത് സായാഹ്നം ചിലവിടുന്നവർക്കിടയിൽ ഒഴിഞ്ഞ സ്ഥലത്ത് ഇരിക്കുകയായിരുന്നു ജനാർദന. കവർചയാവാം കൊലക്ക് പിന്നിൽ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബണ്ട് വാളിൽ ഡ്രൈവർ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട ജനാർദന. പോസ്റ്റുമോർടം മംഗ്ളുറു ഗവ. വെന്റ്ലോക് ആശുപത്രിയിൽ നടക്കുമെന്നും ഇതിന്റെ റിപോർട് ലഭിച്ചാൽ മാത്രമേ അന്വേഷണ ദിശ നിർണയിക്കാനാവൂവെന്നും പൊലീസ് അറിയിച്ചു.
Keywords: Manglore-News, National, News, Top-Headlines, BJP, Police, Custody, Driver, Postmortem, Hospital, Investigation, BJP worker killed in Mangaluru's Nehru Maidan, accused held.
< !- START disable copy paste -->