city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Hospitalised | മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി ആശുപത്രിയില്‍

BJP Veteran LK Advani Hospitalised, Condition Stable, Says AIIMS, BJP, Veteran, LK Advani, Hospitalised, Condition Stabl

പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യൂറോളജി വിഭാഗം ഡോക്ടര്‍മാരാണ് ചികിത്സിക്കുന്നത്.

2002 - 2004 വരെ ഇന്‍ഡ്യയുടെ ഉപപ്രധാനമന്ത്രിയായും 1999 - 2004 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ന്യൂഡെല്‍ഹി: (KasargodVartha) 96 കാരനായ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയിലാണ് ഡെല്‍ഹി ഓള്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സില്‍ (എയിംസ്) പ്രവേശിപ്പിച്ചത്.

അദ്വാനിയെ യൂറോളജി വിഭാഗം ഡോക്ടര്‍മാരാണ് ചികിത്സിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

2002 ജൂണ്‍ മുതല്‍ 2004 മെയ് വരെ ഇന്‍ഡ്യയുടെ ഉപപ്രധാനമന്ത്രിയായും 1999 ഒക്ടോബര്‍ മുതല്‍ 2004 മെയ് വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986 മുതല്‍ 1990 വരെയും 1993 മുതല്‍ 1998 വരെയും 2004 മുതല്‍ 2005 വരെയും അദ്ദേഹം ഒന്നിലധികം തവണ ബിജെപി അധ്യക്ഷനായിട്ടുണ്ട്.

മൂന്ന് മാസം മുന്‍പാണ് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കി അദ്വാനിയെ ആദരിച്ചത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, എല്‍ കെ അദ്വാനിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia