city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Lok Sabha | പാർലമെന്റിൽ ചേംബറിലേക്ക് അതിക്രമിച്ച് കയറിയ ഒരാളെ കഴുത്തിന് പിടിച്ച് വീഴ്ത്തിയത് ബിജെപി എംപി; ഹീറോയായി ആർകെ സിംഗ് പട്ടേൽ

ന്യൂഡെൽഹി: (KasaragodVartha) രാജ്യത്തെ ഞെട്ടിച്ച പാർലമെന്റിലെ സുരക്ഷാ വീഴ്ച സംഭവത്തിൽ ഹീറോയായി ബിജെപി എംപി ആർകെ സിംഗ് പട്ടേൽ. ലോക്സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗ്യാലറിയിൽ നിന്ന് താഴേക്ക് ചാടി കളർ സ്പ്രേ പ്രയോഗിച്ചപ്പോൾ ഇവരിൽ ഒരാളെ കയ്യോടെ പിടികൂടിയത് ആർകെ സിംഗ് പട്ടേലായിരുന്നു.

Lok Sabha | പാർലമെന്റിൽ ചേംബറിലേക്ക് അതിക്രമിച്ച് കയറിയ ഒരാളെ കഴുത്തിന് പിടിച്ച് വീഴ്ത്തിയത് ബിജെപി എംപി; ഹീറോയായി ആർകെ സിംഗ് പട്ടേൽ

'ഞങ്ങൾ പുറത്തേക്ക് പോകുമ്പോൾ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അക്രമികളിലൊരാളുമായി മല്ലിടുന്നത് കണ്ടു. ഞാൻ അക്രമിയുടെ നേരെ കുതിച്ചു, അയാളുടെ കഴുത്തിന് പിടിച്ച് വീഴ്ത്തി, അതിനുശേഷം മറ്റ് നിരവധി എംപിമാർ സംഭവസ്ഥലത്തെത്തി. അക്രമി തന്റെ കൈവശമുണ്ടായിരുന്ന സ്പ്രേ കൊണ്ട് ഞങ്ങളെ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചിരുന്നു', ആർകെ സിംഗ് പട്ടേലിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

ലോക്സഭയിൽ ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. അക്രമികൾ എം പിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശമേല്‍ നിന്നുകൊണ്ട് മുദ്രാവാദ്യം വിളിക്കുകയും സ്പ്രേ എടുത്ത് പ്രയോഗിക്കുകയുമായിരുന്നു. എം പി മാര്‍ക്ക് നേരെ സ്പ്രേ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തെ തുടർന്ന് ലോക്‌സഭ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവച്ചു. അക്രമം നടത്തിയ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്പ്രേ ഷൂസിനുള്ളിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. നേരത്തെ പാർലമെന്റ് വളപ്പിന് പുറത്തും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.


ആരാണ് ആർ കെ സിംഗ് പട്ടേൽ?

ഉത്തർപ്രദേശിലെ ബന്ദയിൽ നിന്നുള്ള ബിജെപി എംപിയാണ് ആർകെ സിംഗ് പട്ടേൽ. 2009-ലും ബാന്ദ മണ്ഡലത്തിൽ നിന്ന് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996, 2002 വർഷങ്ങളിൽ യഥാക്രമം കർവി മണ്ഡലത്തിൽ നിന്നും 2017-ൽ മണിക്പൂരിൽ നിന്നും ഉത്തർപ്രദേശ് നിയമസഭാംഗമായും വിജയിച്ചിട്ടുണ്ട്.

യുപിയിൽ 1996 മുതൽ 1997 വരെ സഹമന്ത്രിയായും 2002 മുതൽ 2003 വരെ കാബിനറ്റ് മന്ത്രിയായും സേവനമനുഷ്ടിച്ചു. ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലെ ബാലപൂർ ഖൽസ ഗ്രാമത്തിൽ 1959 ജൂലൈ ഏഴിന് പാവപ്പെട്ട കർഷക കുടുംബത്തിലാണ് ആർ കെ സിംഗ് പട്ടേൽ ജനിച്ചത്. അലഹബാദ് സർവകലാശാലയിൽ നിന്ന് ബിഎ ബിരുദം നേടിയ ഇദ്ദേഹം രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുമ്പ് കർഷകനായിരുന്നു.

Keywords: News, National, New Delhi, BJP MP, RK Singh Patel, Lok Sabha, BJP MP RK Singh Patel hammered down one of the Lok Sabha intruders by neck catch.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia