city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗുജറാത്തില്‍ അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ ബിജെപി എംഎല്‍എമാരുടെ യോഗം വെള്ളിയാഴ്ച്ച; രൂപാണി വീണ്ടും മന്ത്രിയായേക്കും

അഹമ്മദാബാദ്:(www.kasargodvartha.com 22/12/2017) വെള്ളിയാഴ്ച്ച ഗാന്ധിനഗറില്‍ ചേരുന്ന ബി.ജെ.പി.യുടെ പുതിയ എം.എല്‍.എ.മാരുടെ യോഗം പുതിയ മുഖ്യമന്തിയെ തീരിമാനിക്കും പുതിയ മന്ത്രിസഭാ രൂപീകരണ ചുമതലയുള്ള കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയും യോഗത്തില്‍ പങ്കെടുക്കും.

അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ വിജയ് രൂപാണി തന്നെ മുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത. അതേസമയം ഭാവ്‌നഗറില്‍നിന്ന് ജയിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജിത്തു വാഘാണി മന്ത്രിയാകാന്‍ സാധ്യതയുണ്ട് എന്നൊരു സൂചനയുമുണ്ട്. ജിത്തു വാഘാണി മന്ത്രിയായാല്‍ പാര്‍ട്ടി അധ്യക്ഷനായി ശങ്കര്‍ ചൗധരിയെ ചുമതലപ്പെടുത്തിയേക്കും.

ഗുജറാത്തില്‍ അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ ബിജെപി എംഎല്‍എമാരുടെ യോഗം വെള്ളിയാഴ്ച്ച; രൂപാണി വീണ്ടും മന്ത്രിയായേക്കും

മുന്‍മന്ത്രിയായിരുന്ന ഭൂപേന്ദ്രസിങ് ചുദാസമയെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി പരിയണിക്കുന്നത് എന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു. ആദ്യഘട്ടത്തില്‍ എട്ട് ക്യാബിനറ്റ് മന്ത്രിമാരും ആറ് സഹമന്ത്രിമാരുമായിരുക്കും മന്ത്രസഭയില്‍ എന്ന് സൂചനയുണ്ട്.

വെള്ളിയാഴ്ച്ച നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്താല്‍ ശനിയാഴ്ച ഗവര്‍ണറെ വിവരമറിയിച്ച് ഡിസംബര്‍ 25-ന് സത്യപ്രതിജ്ഞ നടത്താനാണ് സാധ്യത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Top-Headlines, BJP, MLA, Meeting, Chief minister, Speaker, Gujarat,  BJP MLAs conduct meeting to decide who is the next chief minister of Gujarat Rupani may again become the minister

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia