city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

BJP MLA | എംഎല്‍എ എംപി കുമാര സ്വാമി ബിജെപിയില്‍ നിന്ന് രാജിവെച്ചു

മംഗ്‌ളുറു: (www.kasargodvartha.com) ചികമംഗ്‌ളുറു ജില്ലയിലെ മുഡിഗെരെ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ എംപി കുമാരസ്വാമി പാര്‍ടി പ്രാഥമിക അംഗത്വം ഉള്‍പെടെ രാജിവെച്ചു. മുഡിഗെരെ സീറ്റ് തന്നെ തഴഞ്ഞ് ദീപക് ദൊഡ്ഡയ്യക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചാണിത്. പാര്‍ടിക്ക് ഏറെ തലവേദനയുണ്ടാക്കിയ ജനപ്രതിനിധിയാണ് കുമാരസ്വാമി എന്ന് ബിജെപി നേതൃത്വം നിരീക്ഷിച്ചു.

BJP MLA | എംഎല്‍എ എംപി കുമാര സ്വാമി ബിജെപിയില്‍ നിന്ന് രാജിവെച്ചു

അടുത്തറിയുന്ന എച് ആര്‍ ഹുവപ്പ ഗൗഡ എന്നയാളോട് കടം വാങ്ങിയ 1.23 കോടി രൂപക്ക് എംഎല്‍എ നല്‍കിയ എട്ട് ചെകുകളും മടങ്ങിയത് കേസായിരുന്നു. ഗൗഡയോട് താന്‍ പണം വാങ്ങിയിട്ടില്ലെന്നും അയാള്‍ തന്റെ ചെക് ബുക്ക് തട്ടിയെടുത്ത് വ്യാജമായി തുക എഴുതിയതാണെന്നുമായിരുന്നു പ്രത്യേക കോടതിയില്‍ എംഎല്‍എ വാദിച്ചത്. എന്നാല്‍ കോടതി പണം അടക്കാനോ ഓരോ ചെക് കേസിലും ആറു മാസം വീതം തടവ് അനുഭവിക്കാനോ ശിക്ഷ വിധിച്ചു.

BJP MLA | എംഎല്‍എ എംപി കുമാര സ്വാമി ബിജെപിയില്‍ നിന്ന് രാജിവെച്ചു

തന്റെ മണ്ഡലത്തിലെ കുണ്ടൂര്‍ ഗ്രാമത്തില്‍ ഹുലെമനെയില്‍ കാട്ടാനയുടെ കുത്തേറ്റ് മരിച്ച 45കാരി ശോഭ അമൃതയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ എംഎല്‍എയെ പൊലീസ് ഏറെ പണിപ്പെട്ടാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. മണ്ഡലത്തില്‍ വല്ലപ്പോഴും സന്ദര്‍ശനം നടത്തുന്ന എംഎല്‍എ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ജനങ്ങള്‍ കൈകാര്യം ചെയ്തത്.

BJP MLA | എംഎല്‍എ എംപി കുമാര സ്വാമി ബിജെപിയില്‍ നിന്ന് രാജിവെച്ചു

കഴിഞ്ഞ മാസം മുന്‍മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ നടത്താന്‍ തീരുമാനിച്ച റോഡ് ഷോ മുഡിഗരയില്‍ പാര്‍ടി അണികള്‍ തടഞ്ഞതിനാല്‍ മുടങ്ങിയിരുന്നു. എംപി കുമാരസ്വാമി എംഎല്‍എയെ മുഡിഗെരെ മണ്ഡലത്തില്‍ ഇനി സ്ഥാനാര്‍ഥിയാക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. ഇതേത്തുടര്‍ന്ന് പാര്‍ടി റാലിയും പിരിച്ചു വിടേണ്ടി വന്നിരുന്നു

Keywords: National, News, Top-Headlines, Manglore-News, Karnataka, MLA, BJP, Case, Money, Court, Candidate, Party, BJP MLA M P Kumaraswamy quits party.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia