city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്; പ്രചാരണത്തിനായി എത്തിയ ബിജെപി എംഎല്‍എയെ നിലം തൊടാന്‍ അനുവദിക്കാതെ ഗ്രാമീണര്‍, വീഡിയോ വൈറല്‍

ലക്‌നൗ: (www.kasargodvartha.com 20.01.2022) ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണത്തിനായി ഗ്രാമത്തിലെത്തിയ ബിജെപി എംഎല്‍എയെ നിലം തൊടാന്‍ അനുവദിക്കാതെ ഗ്രാമീണര്‍. മുസഫര്‍നഗര്‍ മണ്ഡലത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ബുധനാഴ്ചയാണ് എംഎല്‍എ വിക്രം സിങ് സൈനി തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ ഗ്രാമത്തിലെത്തിയത്.

എന്നാല്‍ രോഷാകുലരായ പ്രദേശവാസികള്‍ എംഎല്‍എയോട് കയര്‍ത്ത് ഗ്രാമം വിട്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗ്രാമത്തില്‍ കാലുകുത്താന്‍ സമ്മതിക്കാതെ എംഎല്‍എയെ ഗ്രാമവാസികള്‍ പറഞ്ഞയക്കുന്നതും വീഡിയോയില്‍ കാണാം. ഗ്രാമത്തിലെത്തിയ എംഎല്‍എയുടെ സമീപം ആളുകള്‍ തടിച്ചുകൂടുന്നതും ഇതോടെ എംഎല്‍എ കാറില്‍ കയറുന്നതും വിഡിയോയില്‍ കാണാന്‍ കഴിയും.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്; പ്രചാരണത്തിനായി എത്തിയ ബിജെപി എംഎല്‍എയെ നിലം തൊടാന്‍ അനുവദിക്കാതെ ഗ്രാമീണര്‍, വീഡിയോ വൈറല്‍

കാറില്‍ കയറിയതിന് ശേഷവും ഗ്രാമവാസികള്‍ എംഎല്‍എക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ച് പിന്തുടര്‍ന്നു. ഇതോടെ ഗ്രാമവാസികളോട് കയര്‍ത്ത് സംസാരിക്കുന്ന സൈനി പിന്നീട് കാറിലിരുന്ന് കൈകൂപ്പി പോകുന്നതും വിഡിയോയില്‍ കാണാം.
Keywords: Lucknow, News, National, Top-Headlines, Election, MLA, Video, BJP, Politics, BJP MLA Chased Away By Villagers Of His Constituency Ahead Of UP Polls.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia