city-gold-ad-for-blogger

ഉത്തര്‍പ്രദേശില്‍ ലീഡുമായ ബിജെപി; പഞ്ചാബില്‍ കേവലഭൂരിപക്ഷത്തിന് അടുത്തേക്ക് ആം ആദ്മി പാര്‍ടി

ലക്‌നൗ/ ചണ്ഡീഗഢ്: (www.kasargodvartha.com 10.03.2022) വോടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കെ ഉത്തര്‍പ്രദേശില്‍ കേവലഭൂരിപക്ഷത്തിനുള്ള ലീഡുമായ ബിജെപി. 403 അംഗ യുപി നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടി 202 സീറ്റുകളില്‍ നിലവില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ടെന്നാണ് വിവരം.

സമാജ് വാദി പാര്‍ടി 110 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 75 സീറ്റുകളിലെ ലീഡ് നില ഇനിയും വ്യക്തമാവേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ ശക്തമായ മത്സരം നടത്തിയ എസ് പി ഇപ്പോള്‍ അല്‍പം പിന്നിലേക്ക് പോയി. രാവിലെ 9.10 മണിയോടെ എസ് പിയുമായുള്ള ലീഡ് വ്യത്യാസം നൂറ് സീറ്റോളമായി ഉയര്‍ന്നു.

ഉത്തര്‍പ്രദേശില്‍ ലീഡുമായ ബിജെപി; പഞ്ചാബില്‍ കേവലഭൂരിപക്ഷത്തിന് അടുത്തേക്ക് ആം ആദ്മി പാര്‍ടി

അതേസമയം പഞ്ചാബില്‍ ആദ്യ റൗന്‍ഡ് പൂര്‍ത്തിയായപ്പോള്‍ കേവലഭൂരിപക്ഷത്തിനടുത്തെത്തി ആം ആദ്മി പാര്‍ടി. 117 അംഗ പഞ്ചാബ് നിയമസഭയില്‍ 51 സീറ്റുകളില്‍ ആം ആ്ദമി ലീഡ് ചെയ്യുന്നു. 30 സീറ്റുകളില്‍ കോണ്‍ഗ്രസും അകാലിദള്‍ സഖ്യം 12 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

Keywords: News, National, Election, Uttarakhand, Punjab, Assembly Election, BJP, BJP leads in Uttar Pradesh; In Punjab, the Aam Aadmi Party is close to an absolute majority.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia