city-gold-ad-for-blogger

BJP Leader Arrested | 'ആദിവാസി യുവതിയെ മൂത്രം കുടിപ്പിച്ചു'; ബിജെപി ദേശീയ നേതാവ് അറസ്റ്റിൽ

റാഞ്ചി: (www.kasargodvartha.com) ആദിവാസി യുവതിയെ അതിക്രൂരമായി അക്രമിച്ചെന്ന കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. ജാർഖണ്ഡിലെ ബിജെപി നേതാവ് സീമ പാത്രയാണ് അറസ്റ്റിലായത്. ബിജെപി ദേശീയ പ്രവർത്തക സമിതി അംഗവും ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ ക്യാംപയിൻ്റെ സംസ്ഥാന കൺവീനറുമാണ് സീമ. പരിക്കേറ്റ 29കാരിയായ ആദിവാസി യുവതി, സീമ പാത്രയുടെ വീട്ടിൽ ജോലിക്കാരിയായിരുന്നു.
                
BJP Leader Arrested | 'ആദിവാസി യുവതിയെ മൂത്രം കുടിപ്പിച്ചു'; ബിജെപി ദേശീയ നേതാവ് അറസ്റ്റിൽ

പൊലീസ് പറയുന്നത്

'സീമ പാത്ര ആദിവാസി സ്ത്രീയെ മൂത്രം കുടിപ്പിക്കുകയും പാൻ ചൂടാക്കി പൊള്ളിക്കുകയുമായിരുന്നു. ജീവനക്കാരിയെ സീമ പീഡിപ്പിക്കുകയും ദിവസങ്ങളോളം പട്ടിണിക്കിടുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പല്ല് പൊട്ടിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ സുനിത ആശുപത്രിയിൽ ചികിത്സയിലാണ്.

ആക്രമണത്തിൽ പരിക്കേറ്റ സുനിത പീഡന വിവരങ്ങൾ സുഹൃത്തായ വിവേക് ബാസ്‌കെയെ അറിയിച്ചു. വിവേകിൻ്റെ സഹായത്തോടെ രക്ഷപെട്ട സുനിത പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് റാഞ്ചിയിലെ അർഗോഡ പൊലീസ് സീമക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ദേശീയ വനിതാ കമീഷനും സീമക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടു'.

Keywords: BJP Leader Arrested For Assaulting Tribal Help, National, News, Top-Headlines, Latest-News, BJP, Arrested, Leader, Assault, Police, Hospital, Treatment, Jharkhand.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia