city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Andhra Pradesh | ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു; മുന്‍ ആരോഗ്യമന്ത്രി കെ ശ്രീനിവാസ് റാവുവും ഉള്‍പെടുന്നു

അമരാവതി: (KasargodVartha) വരാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 10 ബിജെപി സ്ഥാനാര്‍ഥികളില്‍ മുന്‍ സഹമന്ത്രി (എംഒഎസ്) വൈ എസ് സുജന ചൗധരിയും മുന്‍ സംസ്ഥാന ആരോഗ്യമന്ത്രി കെ ശ്രീനിവാസ് റാവുവും ഉള്‍പെടുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 10 സ്ഥാനാര്‍ഥികളുടെ പേരുകള്‍ ബുധനാഴ്ച ബി ജെ പി പ്രഖ്യാപിച്ചു.

സയന്‍സ് ആന്‍ഡ് ടെക്നോളജി ആന്‍ഡ് എര്‍ത് സയന്‍സസ് മുന്‍ സഹമന്ത്രി സുജന ചൗധരി വിജയവാഡ വെസ്റ്റ് മണ്ഡലത്തില്‍ മത്സരിക്കും. മുന്‍ രാജ്യസഭാംഗമാണ് ചൗധരി.

മുന്‍ ടിഡിപി സര്‍കാരില്‍ ആരോഗ്യമന്ത്രിയായി പ്രവര്‍ത്തിച്ച ശ്രീനിവാസ് റാവു എന്‍ ഡി എ പങ്കാളിയായി കൈകലൂര്‍ മണ്ഡലത്തില്‍ നിന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുക.
Andhra Pradesh | ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു; മുന്‍ ആരോഗ്യമന്ത്രി കെ ശ്രീനിവാസ് റാവുവും ഉള്‍പെടുന്നു
 
എന്‍ ഈശ്വര റാവു (ഇച്ചര്‍ല), പി വിഷ്ണു കുമാര്‍ രാജു (വിശാഖപട്ടണം നോര്‍ത്), പാങ്കി രാജറാവു (അരകു വാലി), എം ശിവ കൃഷ്ണ രാജു (അനപര്‍ത്തി), ബോയ്ജ റോഷണ്ണ (ബദ്വേല്‍), സി ആദി നാരായണ റെഡ്ഡി (ജമ്മല മഡുഗു), പി വി പാര്‍ഥ സാരഥി (അഡോണി), വൈ സത്യ കുമാര്‍ (ധര്‍മാവരം) എന്നിവരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പെട്ടിരിക്കുന്ന മറ്റുള്ളവര്‍. ഹരിയാന കര്‍ണലില്‍ നയാബ് സിങ് സൈനിയേയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: News, National, National-News, Top-Headlines, BJP, Announced, Candidates, Andhra Pradesh, Assembly Polls, Election, Politics, Party, Political Party, Assembly Elections, BJP announces candidates for Andhra Pradesh Assembly polls.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia