city-gold-ad-for-blogger

Announcement | ഝാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്: 66 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; പട്ടികയില്‍ ചമ്പായ് സോറന്‍ അടക്കമുള്ള പ്രമുഖര്‍ ഇടം നേടി

BJP Announces Candidates for 66 Seats in Jharkhand Assembly Elections
Photo credit: Facebook / Champai Soren

● പ്രധാന ബിജെപി നേതാവായ നീര യാദവ് കൊദര്‍മയില്‍ നിന്ന് മത്സരിക്കും 
● വെള്ളിയാഴ്ചയാണ് എന്‍ഡിഎ മുന്നണിയിലെ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനമായത് 

റാഞ്ചി: (KasargodVartha) ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. 66 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പല പ്രമുഖരും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറണ്ടി, മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായിരുന്ന ചമ്പായ് സോറന്‍, മുന്‍ മുഖ്യമന്ത്രി ഷിബു സോറന്റെ മരുമകള്‍ സീത സോറന്‍ എന്നിവര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 

മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറണ്ടി ധന്‍വര്‍ മണ്ഡലത്തില്‍ നിന്നും,  ചമ്പായ് സോറന്‍ സരായ് കെല്ലയില്‍ നിന്നും, സീത ജംതാരയില്‍ നിന്നും, ഗീത ബാല്‍മുച്ചു ചായ്ബാസയില്‍ നിന്നും, മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡ ജനനാഥ് പുരില്‍ നിന്നും, മീര മുണ്ട പോറ്റ് കയില്‍ നിന്നുമാണ് ജനവിധി തേടുന്നത്.


ഝാര്‍ഖണ്ഡിലെ പ്രധാന ബിജെപി നേതാവായ നീര യാദവ് കൊദര്‍മയില്‍ നിന്ന് മത്സരിക്കും. ഗാണ്ഡേയില്‍ മുനിയ ദേവി, സിന്ദ്രിയില്‍ താരാ ദേവിസ, നിര്‍സയില്‍ അപനാര്‍ന സെന്‍ഗുപ്തയും മത്സരിക്കുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് എന്‍ഡിഎ മുന്നണിയിലെ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനമായത്. ആകെയുള്ള 81 സീറ്റുകളില്‍ ബിജെപി 68 സീറ്റിലും സഖ്യകക്ഷിയായ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ (എജെഎസ്‌യു) പത്ത് സീറ്റിലും ജെഡിയു രണ്ട് സീറ്റിലും ലോക് ജനശക്തി പാര്‍ട്ടി ഒരു സീറ്റിലുമാണ് മത്സരിക്കുക.

രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം നവംബര്‍ 13-നും രണ്ടാം ഘട്ടം 20നുമായിരിക്കും. നവംബര്‍ 23-നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ പാര്‍ട്ടി ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.

#JharkhandElections #BJP #Candidates2024 #NDA #AssemblyElections #JharkhandPolitics

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia