city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐസിയുവിൽ വെച്ച്‌ എലിയുടെ കടിയേറ്റതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി ചികിത്സയിലായിരുന്ന രോഗി മരണത്തിന് കീഴടങ്ങി

ഹൈദരാബാദ്: (www.kasargodvartha.com 02.04.2022) തെലങ്കാനയിലെ പ്രധാന സർകാർ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ വെച്ച് എലിയുടെ കടിയേറ്റതിനെ തുടർന്ന് പഞ്ചഗുട്ടയിലെ നിസാം ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡികൽ സയൻസിലേക്ക് (നിംസ്) മാറ്റി ചികിത്സയിലായിരുന്ന രോഗി മരിച്ചു. കെ ശ്രീനിവാസ് (38) ആണ് മരിച്ചത്.
  
ഐസിയുവിൽ വെച്ച്‌ എലിയുടെ കടിയേറ്റതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി ചികിത്സയിലായിരുന്ന രോഗി മരണത്തിന് കീഴടങ്ങി

സംസ്ഥാനത്തെ പ്രമുഖ സർക്കാർ ആശുപത്രികളിലൊന്നായ വാറങ്കലിലെ എംജിഎം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് (ICU) സംഭവം. ശ്രീനിവാസിന്റെ കൈകളിലും കാലുകളിലും എലികൾ കടിച്ചതിനെ തുടർന്ന് രക്തസ്രാവം സംഭവിച്ചിരുന്നതായി മാധ്യമങ്ങൾ റിപോർട് ചെയ്തു. ശ്വാസകോശ, വൃക്ക സംബന്ധമായ അസുഖങ്ങൾ മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവാവ്.

നേരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും ചിലവ് താങ്ങാൻ കഴിയാതെയാണ് സർകാർ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. നാല് ദിവസം മുമ്പാണ് എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ ദിവസം തന്നെ എലികൾ കടിച്ചെന്നും ഇത് ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും വ്യാഴാഴ്‌ച രാവിലെ വീണ്ടും എലികൾ കടിച്ചതായും ബന്ധുക്കൾ ആരോപിച്ചു.

സംഭവം വിവാദമായതോടെ എംജിഎം ആശുപത്രി സൂപ്രണ്ട് ബി ശ്രീനിവാസ് റാവുവിനെ സ്ഥലം മാറ്റുകയും രണ്ട് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് രോഗിയെ മാറ്റാൻ സംസ്ഥാന ആരോഗ്യമന്ത്രി ടി ഹരീഷ് റാവു നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ നിംസിൽ പ്രവേശിപ്പിച്ചത്. നില അതീവഗുരുതരമായതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ ശ്രീനിവാസ് മരണപ്പെടുകയായിരുന്നുവെന്ന് നിംസ് അധികൃതർ സ്ഥിരീകരിച്ചു

അതേസമയം എംജിഎം ആശുപത്രി പരിസരത്തെ എലിശല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്ന് റെസിഡന്റ് മെഡികൽ ഓഫീസർ മുരളി പറഞ്ഞു. എംജിഎമിൽ ഇത്തരമൊരു സംഭവം ഇതാദ്യമായല്ല. രണ്ട് വർഷം മുമ്പ് മോർചറിയിൽ ചത്ത എലികളെ കണ്ടെത്തിയിരുന്നു. ഐസിയു ഉൾപെടെ എല്ലായിടത്തും ളം എലിശല്യം രൂക്ഷമായതോടെ രോഗികൾ ആശങ്കയിലാണ്.

Keywords: Bitten by rats in MGM hospital, patient died after shifting to NIMS, Hyderabad, National, News, Top-Headlines, India, Government, Hospital, Man, Doctor, Rat, Health minister.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia