city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Document | ഇനി ഈ ഒരൊറ്റ രേഖ മതി! ആധാര്‍, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷ മുതല്‍ വിവാഹ രജിസ്ട്രേഷന്‍ വരെ നടത്താം; പുതിയ നിയമം പ്രാബല്യത്തില്‍

ന്യൂഡെല്‍ഹി: (KasargodVartha) ഞായറാഴ്ച (ഒക്ടോബര്‍ ഒന്ന്) മുതല്‍, ജനന സര്‍ട്ടിഫിക്കറ്റ് രാജ്യത്തുടനീളം ഒരൊറ്റ രേഖയായി മാറി. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍, പല സ്ഥലങ്ങളിലും മറ്റ് രേഖകള്‍ ആവശ്യമില്ല. ആധാര്‍ കാര്‍ഡ് മുതല്‍ പാസ്പോര്‍ട്ട് വരെയും ഡ്രൈവിംഗ് ലൈസന്‍സ് മുതല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വരെയും മറ്റൊരു രേഖയും നിങ്ങള്‍ക്ക് ആവശ്യമില്ല.
     
Document | ഇനി ഈ ഒരൊറ്റ രേഖ മതി! ആധാര്‍, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷ മുതല്‍ വിവാഹ രജിസ്ട്രേഷന്‍ വരെ നടത്താം; പുതിയ നിയമം പ്രാബല്യത്തില്‍

പാര്‍ലമെന്റിന്റെ കഴിഞ്ഞ മണ്‍സൂണ്‍ സെഷനില്‍, ജനന മരണ റജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം, 2023 പാസാക്കിയിരുന്നു. ജൂലൈ 26ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാന്ദ് റായ് ആണ് ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പിന്നീട് പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി. രാഷ്ട്രപതിയുടെ അംഗീകാരം നേടിയ ശേഷം, ഇപ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റ് വളരെ പ്രധാനപ്പെട്ട രേഖയായി മാറിയിരിക്കുന്നു.

അതായത് ഒക്ടോബര്‍ ഒന്ന് മുതല്‍ നിരവധി നിര്‍ണായക സേവനങ്ങള്‍ ലഭിക്കുന്നതിന് നിങ്ങള്‍ ഹാജരാക്കേണ്ട ഒരേയൊരു രേഖ ജനന സര്‍ട്ടിഫിക്കറ്റ് മാത്രമായിരിക്കും. ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രവേശനം, വിവാഹ റജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ ജോലികള്‍, ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാനുമൊക്കെ ഇത് നിര്‍ബന്ധമാകും.

ജനന സര്‍ട്ടിഫിക്കറ്റ് എന്നത് കുട്ടിയുടെ ജനനത്തീയതി, ജനനസ്ഥലം, ലിംഗഭേദം, മറ്റ് പ്രധാന വിശദാംശങ്ങള്‍ എന്നിവയും മാതാപിതാക്കളുടെ പേരുകളും രേഖപ്പെടുത്തുന്ന ഒരു രേഖയാണ്. ജനന സര്‍ട്ടിഫിക്കറ്റ് വഴി കുട്ടിയുടെ ഐഡന്റിറ്റി നിര്‍ണയിക്കപ്പെടുന്നു, മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്. ഇനി ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിലും ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കുട്ടി ജനിച്ച് 21 ദിവസത്തിനകം മാതാപിതാക്കള്‍ ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം. 21 ദിവസത്തിനകം രജിസ്‌ട്രേഷന്‍ നടത്തിയില്ലെങ്കില്‍, 30 ദിവസത്തിനകം ജനനം രജിസ്റ്റര്‍ ചെയ്യാമെന്ന് നിയമത്തിലെ 13-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്.

Keywords: Birth Certificate, Lifestyle, Govt Service, Malayalam News, Aadhar Card, Driving License, Passport, Birth Certificate New Rule, Government of India, Birth Certificate New Rule To Be Applicable From October 1.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia