മാധ്യമ പ്രവര്‍ത്തകന് നേരെ വെടിവയ്പ്പ്
Sep 7, 2017, 20:32 IST
പാറ്റ്‌ന: (www.kasargodvartha.com 07.09.2017) ബീഹാറില്‍ മാധ്യമപ്രവര്‍ത്തകനു നേരെ വധശ്രമം. ബീഹാറി പത്രമായ രാഷ്ട്രീയ സഹാരയിലെ റിപ്പോര്‍ട്ടറായ പങ്കജ് മിശ്രയ്ക്കാണ് അക്രമികളുടെ വെടിയേറ്റത്. വെടിവയ്പ്പില്‍ പരിക്കേറ്റ പങ്കജ് മിശ്രയെ പാറ്റ്‌ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
രണ്ട് പേരടങ്ങുന്ന സംഘമാണ് വെടിവെപ്പിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇതില്‍ കുന്തന്‍ മഹതോ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാങ്കില്‍ പണം അടയ്ക്കാന്‍ പോകുന്ന സമയമാണ് പങ്കജിന് നേരെ ആക്രമണമുണ്ടാകുന്നത്. ആക്രമികള്‍ ജനതാദള്‍ യുണൈറ്റഡ് എംഎല്‍എ സത്യദേ സിംഗിന്റെ അനുയായികളാണെന്ന് പങ്കജ് മിശ്ര ആരോപിച്ചു.
എംഎല്‍എയ്‌ക്കെതിരെ വാര്‍ത്ത എഴുതിയതിന്റെ പേരിലാണ് തനിക്കെതിരെ ആക്രമണമുണ്ടായതെന്ന് പങ്കജ് കൂട്ടിചേര്‍ത്തു. പോലീസ് അറസ്റ്റ് ചെയ്ത കുന്തന്‍ മഹതോ എംഎല്‍എയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ മകനാണ്. അതേസമയം അക്രമികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് എംഎല്‍എ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: India, National, news, Top-Headlines, Attack, journalists, Media worker, Assault, hospital, Bihar: Journalist shot by men on bike 2 days after Gauri Lankesh murder