ക്വാറന്റീന് കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ഗര്‍ഭനിരോധന ഉറ നല്കി ബീഹാർ സര്‍ക്കാര്‍, അനാവശ്യ ഗര്‍ഭധാരണം തടയാനാണ് നടപടിയെന്ന് അധികൃതർ
Jun 2, 2020, 19:58 IST
പട്ന: (www.kasargodvartha.com 02.06.2020) ക്വാറന്റീന് കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ഗര്‍ഭനിരോധന ഉറ നല്കി ബീഹാർ സര്‍ക്കാര്‍. കൊവിഡ് കാലത്ത് അനാവശ്യ ഗര്‍ഭധാരണം തടയാനുള്ള പദ്ധതിയുടെ ഭാഗമായാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യമായി ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തത്. 14 ദിവസത്തെ ക്വാറന്റീന് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവര്‍ക്കും വീടുകളില്‍ ക്വാറന്റീന് കഴിഞ്ഞവര്‍ക്കുമാണ് ഗര്‍ഭനിരോധന ഉറ വിതരണം ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.
14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് കഴിഞ്ഞ് കുടിയേറ്റ തൊഴിലാളികള്‍ അവരുടെ വീടുകളിലേക്ക് മടങ്ങുകയാണ്. അനാവശ്യ ഗര്‍ഭധാരണത്തിനുള്ള സാധ്യതയുള്ളതിനാല്‍, ഞങ്ങള്‍ അവരെ ഉപദേശിക്കുകയും ഗര്‍ഭധാരണം ഒഴിവാക്കാന്‍ കോണ്ടം നല്‍കുകയും ചെയ്യുന്നു - ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വാർത്താ ഏജൻസിയോട് പറഞ്ഞു.
ലോക്ക്ഡൗണ്‍ സമയത്ത് അനാവശ്യ ഗര്‍ഭധാരണം വര്‍ദ്ധിക്കുമെന്നും ഈ പശ്ചാത്തലത്തിലാണ് ഗര്‍ഭനിരോധന ഉറ വിതരണം ചെയ്തതെന്നും കുടുംബാസൂത്രണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്വാറന്റീന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വരെ ഈ നടപടി തുടരുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Summary: Bihar govt distributes condoms among migrant labourers to prevent unwanted pregnancies